»   » ജയസൂര്യ ചിത്രം ഗുസാരിഷിന്റെ കോപ്പിയടി?

ജയസൂര്യ ചിത്രം ഗുസാരിഷിന്റെ കോപ്പിയടി?

Posted By:
Subscribe to Filmibeat Malayalam
Beautiful
ജയസൂര്യയും അനൂപും പ്രധാനകഥാപാത്രങ്ങളായെത്തുന്ന വികെ പ്രകാശ് ചിത്രം ബ്യൂട്ടിഫുള്‍ ബോളിവുഡ് മൂവി ഗുസാരിഷില്‍ നിന്നും കോപ്പിയടിയാണെന്ന് റിപ്പോര്‍ട്ടുകള്‍. സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തില്‍ ഋത്വിക്ക് റോഷനായിരുന്നു നായകന്‍.

ബ്യൂട്ടിഫുള്ളില്‍ ജയസൂര്യ അവതരിപ്പിയ്ക്കുന്നത് ശരീരം തളര്‍ന്നുപോയ സ്റ്റീഫന്‍ ലൂയിസ് എന്ന കഥാപാത്രത്തെയാണ്. അനൂപ് മേനോന്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ സഹായത്തോടെയാണ് സ്റ്റീഫന്‍ ജീവിയ്ക്കുന്നത്.

ഗുസാരിഷില്‍ ഋത്വിക്ക് റോഷനും സമാനമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്. വീല്‍ച്ചെയറില്‍ ജീവിതം തള്ളിനീക്കുന്ന ഋത്വിക്കിന്റെ കഥാപാത്രത്തിന് കൂട്ടായത് ഐശ്വര്യ റായി അവതരിപ്പിച്ച നഴ്‌സിന്റെ കഥാപാത്രമായിരുന്നു. ബ്യൂട്ടിഫുള്ളിലെ നായിക മേഘന രാജും ഒരു ഹോം നഴ്‌സിന്റെ വേഷത്തിലാണ് എത്തുന്നത്. ഇതാണ് ബ്യൂട്ടിഫുള്ളിന്റെ കഥയെക്കുറിച്ച് പുതിയ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരിയ്ക്കുന്നത്.

അതേസമയം ബന്‍സാലിയുടെ ഗുസാരിഷ് തന്നെ ഒരു സ്പാനിഷ് ചിത്രത്തിന്റെ കോപ്പിയടിയാണെന്നതാണ് യാഥാര്‍ഥ്യം. എന്തായാലും ഡിസംബര്‍ 2ന് ബ്യൂട്ടിഫുള്‍ തിയറ്ററുകളിലെത്തുമ്പോള്‍ അഭ്യൂഹത്തിന്റെ നിജസ്ഥിതി വെളിപ്പെടും.

English summary
The grapevine is abuzz that VK Prakash’s Beautiful with Jayasurya and Anoop Menon, in lead is inspired from Sanjay Leela Bhansali’s Guzaarish

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam