»   » ജയചന്ദ്ര സംഗീതം സെഞ്ച്വറി നേടുമ്പോള്‍

ജയചന്ദ്ര സംഗീതം സെഞ്ച്വറി നേടുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/28-jayachandran-completes-century-2-aid0166.html">Next »</a></li></ul>
M Jayachandran
മലയാളസിനിമ സംഗീതത്തില്‍ രവീന്ദ്രന്‍ മാഷിന്റെ വിയോഗം സൃഷ്ടിച്ച വിടവ് തന്റെ സംഗീത സാന്നിധ്യത്തിലൂടെ നിവര്‍ത്തിച്ചുവരികയാണ് നിര്‍മ്മലമായ് ചിരിക്കുന്ന എം ജയചന്ദ്രന്‍. രതിനിര്‍വ്വേദത്തിലൂടെ നൂറാമത് ചിത്രം പൂര്‍ത്തിയാക്കുമ്പോള്‍ ആ പാട്ടുകള്‍ കേരളം മൂളി നടക്കുന്നതിന്റെ ആനന്ദത്തിലാണ്.

ജയചന്ദ്രന്റെ ഗുരുവായ ദേവരാജന്‍ മാസ്‌ററാണ് ഭരതന്റെ രതിനിര്‍വ്വേദത്തിന് സംഗീതം നല്കിയത് .ടികെ.രാജീവ്കുമാര്‍ റീമേക്ക് ചെയ്യുമ്പോള്‍ സംഗീതത്തിന്റെ ചുമതല ഒരു നിയോഗം പോലെ ശിഷ്യനില്‍ എത്തിയതും അത് ഹിറ്റാവുന്നതും ഒരനുഗ്രഹം തന്നെ.

സുനില്‍ സംവിധാനം ചെയ്ത ചന്ത എന്ന ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഈണമിട്ടുകൊണ്ട് സംഗീത സംവിധാനത്തില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ജയചന്ദ്രന്റെ വളര്‍ച്ചവികാസങ്ങള്‍ അനുമോദനങ്ങളും ഹര്‍ഷാരവങ്ങളും ഏറ്റുവാങ്ങികൊണ്ടാണ്. എക്കാലവും ഓര്‍മ്മിക്കുന്ന ഒട്ടേറെ പാട്ടുകള്‍ ഇതിനകം ജയചന്ദ്രന്‍ ചെയ്തുകഴിഞ്ഞു.

സംഗീതത്തോട് ആഴത്തിലുള്ള പ്രതിബദ്ധതയും സത്യസന്ധമായ സമീപനവുമാണ് ജയചന്ദ്രനെ കൂടുതല്‍ തിരക്കുള്ള സംഗീത സംവിധായകനാക്കുന്നത്. വ്യത്യസ്തതകള്‍ നന്നായി രേഖപ്പെടുത്തുന്ന രീതി ജയചന്ദ്ര സംഗീതത്തിന്റെ പ്രത്യേകതയാണ്.സിനിമാസന്ദര്‍ഭത്തെ അപാരമായി പൊലിപ്പിക്കാനുള്ള മികവ് ഈ സംഗീത സംവിധായകനെ സിനിമ സംവിധായകരുടെ ഇഷ്ട താരമാക്കുന്നു എന്നു പറയാം.

അടുത്ത പേജില്‍
ജയചന്ദ്ര സംഗീതം ബാലേട്ടനിലും മാടമ്പിയിലും

<ul id="pagination-digg"><li class="next"><a href="/news/28-jayachandran-completes-century-2-aid0166.html">Next »</a></li></ul>
English summary
The young musician started out in films with 'Chantha' in 1995 and has never looked back. He has been creating superhit tunes at regular intervals and is one of the most loved music composers in Malayalam cinema.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam