»   » ശങ്കരനും മോഹനും പാളിപ്പോയി-ജയസൂര്യ

ശങ്കരനും മോഹനും പാളിപ്പോയി-ജയസൂര്യ

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/28-jayasurya-talks-about-mammootty-lal-2-aid0032.html">Next »</a></li></ul>
Jayasurya
ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിച്ച ശങ്കരനും മോഹനും പരാജയപ്പെടാനുണ്ടായ കാരണം മാര്‍ക്കറ്റിങിലെ പാളിച്ചകളാണെന്ന് നടന്‍ ജയസൂര്യ.

ജയസൂര്യയുടെ വ്യത്യസ്ത മുഖഭാവങ്ങളുമായെത്തിയ ചിത്രത്തിന്റെ സംവിധായകന്‍ ടിവി ചന്ദ്രനായിരുന്നു. കലാപരമായും വാണിജ്യപരമായും ശ്രദ്ധിയ്ക്കപ്പെടുമെന്ന് കരുതപ്പെട്ടെങ്കിലും ഇതൊന്നുമാവാതെ ശങ്കരനും മോഹനും തിയറ്ററുകള്‍ വിട്ടതിന് പിന്നിലുള്ള കാരണങ്ങളെപ്പറ്റി ഒരുവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ വിശദീകരിച്ചത്.

മലയാളി പ്രേക്ഷകര്‍ക്ക് ടിവി ചന്ദ്രന്റെ സിനിമകളെക്കുറിച്ച് കൃത്യമായ ധാരണകളുണ്ട്. എന്നാല്‍ ടിവി ചന്ദ്രന്‍ ചിത്രമെന്ന തലത്തില്‍ നിന്നും സംവിധായകന്‍ ആദ്യ കൊമേഴ്‌സ്യല്‍ സിനിമയെന്ന തലത്തിലേക്ക് ഹൈലൈറ്റ് ചെയ്യപ്പെട്ടതാമ് ശങ്കരനും മോഹനും ശ്രദ്ധിയ്ക്കപ്പെടാതെ പോയതിന് കാരണമെന്ന് യുവനടന്‍ പറയുന്നു.

ടിവി ചന്ദ്രന്‍ സിനിമകളുടെ പതിവ് രീതിയിലുള്ള മാര്‍ക്കറ്റിങ് ലഭിച്ചിരുന്നുവെങ്കില്‍ സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെടുമായിരുന്നു. ഒരു വാണിജ്യ ചിത്രമെന്ന നിലയ്ക്ക് അവതരിപ്പിയ്ക്കപ്പെട്ടതും സിനിമയെ ദോഷകരമായി ബാധിച്ചു. എന്തായാലും ആ സിനിമയിലെ മറക്കാനാവാത്ത അനുഭവമായിരുന്നെന്നും അഭിമുഖത്തില്‍ നടന്‍ പറയുന്നു.

താന്‍ വില്ലന്‍ വേഷത്തിലെത്തിയ കോക്ക് ടെയ്‌ലിന് ശേഷമാണ് മലയാളത്തില്‍ പുതിയ പരീക്ഷണങ്ങളുടെ ട്രെന്‍ഡിന് തുടക്കമായതെന്നും ഇത്തരമൊരു മാറ്റം പ്രതീക്ഷയ്ക്ക് വകനല്‍കുന്നുവെന്നും ജയസൂര്യ ചൂണ്ടിക്കാട്ടി.

അടുത്തപേജില്‍
മമ്മൂട്ടിയും മോഹന്‍ലാലും വഴിമുടക്കികളല്ല

<ul id="pagination-digg"><li class="next"><a href="/news/28-jayasurya-talks-about-mammootty-lal-2-aid0032.html">Next »</a></li></ul>

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam