»   » മമ്മൂട്ടിക്ക്‌ ബിരുദം: എതിര്‍പ്പുമായി കെഎസ്‌യു

മമ്മൂട്ടിക്ക്‌ ബിരുദം: എതിര്‍പ്പുമായി കെഎസ്‌യു

Posted By:
Subscribe to Filmibeat Malayalam
Mammootty
മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായി കരുതപ്പെടുന്ന മമ്മൂട്ടിയ്‌ക്ക്‌ ഡി-ലിറ്റ്‌ ബിരുദം നല്‌കി ആദരിയ്‌ക്കാനുള്ള കേരള സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ കെഎസ്‌യു രംഗത്ത്‌. മമ്മൂട്ടിയ്‌ക്ക്‌ ഡീ-ലിറ്റ്‌ നല്‌കുന്നതിനെതിരെ സര്‍വകലാശാല ബജറ്റ്‌ യോഗത്തിലാണ്‌ കെഎസ്‌ യു എതിര്‍പ്പുയര്‍ത്തിയത്‌.

കഴിഞ്ഞ ഡിസംബറിലാണ്‌ മലയാളത്തിന്റെ യശസ്സുയര്‍ത്തിയ മമ്മൂട്ടിയ്‌ക്കും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷണനും പുറമെ മൃദംഗ വിദ്വാന്‍ ഉമയാള്‍ കെ ശിവരാമനുമാണ്‌ ബിരുദം നല്‌കി ആദരിയ്‌ക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്‌.

ഇടത്‌ സഹയാത്രികനും കൈരളി ടിവി ചെയര്‍മാന്‍ പദവിയും വഹിയ്‌ക്കുന്നത്‌ കൊണ്ടാണ്‌ മമ്മൂട്ടിയെ ആദരിയ്‌ക്കാന്‍ ഇടതുപക്ഷത്തിന്‌ വ്യക്തമായി മുന്‍തൂക്കമുള്ള സര്‍വകലാശാല സെനറ്റ്‌ തീരുമാനിച്ചതെന്നാണ്‌ കെഎസ്‌ യുവിന്റെ ആരോപണം.

മൂന്ന്‌ തവണ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ മമ്മൂട്ടിയ്‌ക്ക്‌ പകരം ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ മലയാളി റസൂല്‍ പൂക്കുട്ടിയെയാണ്‌ സര്‍വകലാശാല ഡോക്ടറേറ്റ്‌ നല്‌കി ആദരിയ്‌ക്കേണ്ടതെന്ന്‌ കെഎസ്‌ യു പ്രതിനിധി സഞ്‌ജയ്‌ ഖാന്‍ ബജറ്റ്‌ യോഗത്തില്‍ പറഞ്ഞു. റസൂലിന്‌ ബിരുദം നല്‌കി ആദരിയ്‌ക്കുന്ന കാര്യം പരിഗണിയ്‌ക്കാമെന്ന്‌ സെനറ്റ്‌ യോഗം അറിയിച്ചിട്ടുണ്ട്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam