»   » കുഞ്ചാക്കോ ഗുലുമാലില്‍

കുഞ്ചാക്കോ ഗുലുമാലില്‍

Subscribe to Filmibeat Malayalam
Kunchako Boban
ഒരു വമ്പന്‍ തിരിച്ചുവരവിനുള്ള ശ്രമം പരാജയപ്പെട്ട ക്ഷീണത്തിലാണ്‌ കുഞ്ചാക്കോ ബോബന്‍. പൃഥിരാജ്‌, ജയസൂര്യ എന്നിവര്‍ക്കൊപ്പം ഷാഫി ഒരുക്കിയ ലോലിപോപ്പില്‍ അഭിനയിക്കുമ്പോള്‍ ബോബന്‍ പ്രതീക്ഷിച്ചത്‌ ഒരു ഷുവര്‍ ബെറ്റ്‌ വിജയമായിരുന്നു.

എന്നാല്‍ തിരക്കഥയിലെ പാളിച്ചകള്‍ കുഞ്ചാക്കോയുടെ പ്രതീക്ഷകള്‍ തെറ്റിച്ചു. വന്‍വിജയം ലക്ഷ്യമിട്ട്‌ കഴിഞ്ഞ ക്രിസ്‌മസിന്‌ തിയറ്ററുകളിലെത്തിയ ലോലിപോപ്പിന്‌ പരാജയമേറ്റുവാങ്ങാനായിരുന്നു വിധി.

ഒരു വിജയത്തിന്റെ അകമ്പടിയോടെ സിനിമയിലേക്ക്‌ തിരിച്ചുവരാമെന്ന ബോബന്റെ ആഗ്രഹവും അതോടെ കരിഞ്ഞുണങ്ങി. എന്നാല്‍ ഈ പരാജയമൊന്നും അനിയത്തിപ്രാവിലൂടെ കൗമാര മനസുകളെ കീഴടക്കിയ താരത്തെ പിന്തിരിപ്പിയ്‌ക്കുന്നില്ല.

വി.കെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഗുലുമാലിലൂടെ ഒരിയ്‌ക്കല്‍ കൂടി ഭാഗ്യം പരീക്ഷിയ്‌ക്കാനുള്ള ഒരുക്കത്തിലാണ്‌ കുഞ്ചാക്കോ ബോബന്‍. ജയസൂര്യയും ബോബനും നായകന്‍മാരായെത്തുന്ന ഗുലുമാലിന്റെ തിരക്കഥയൊരുക്കുന്നത്‌ വൈ രാജേഷാണ്‌. ജഗതി, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ബിജുക്കുട്ടന്‍, സലീം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

ഫൗസിയ ഫാത്തിമയെന്ന ക്യാമറ വുമണ്‍ ഗുലുമാലിലൂടെ മലയാളത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. മേയ്‌ പകുതിയോടെ ഗുലുമാലിന്റെ ചിത്രീകരണം ആരംഭിയ്‌ക്കാനാണ്‌ പദ്ധതിയിട്ടിരിയ്‌ക്കുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam