»   » മാക്ടയും സിനിമാ നിര്‍മാണ രംഗത്തേക്ക്

മാക്ടയും സിനിമാ നിര്‍മാണ രംഗത്തേക്ക്

Subscribe to Filmibeat Malayalam

അമ്മയ്‌ക്ക്‌ പിന്നാലെ മാക്ടയും സിനിമാ നിര്‍മാണ രംഗത്തേക്ക്‌ നീങ്ങുന്നു പൊതുജന പങ്കാളിത്തത്തോടെ പൂര്‍ണമായി പുതമുഖങ്ങളെ വച്ച്‌ സിനിമയെടുക്കാനാണ്‌ പദ്ധതിയെന്ന്‌ മാക്ട പ്രസിഡന്റ്‌ വിനയനും ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാക്കരയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒന്നേകാല്‍ കോടി മുടക്കി നിര്‍മിയ്‌ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ മാര്‍ച്ച്‌ മാസത്തില്‍ ആരംഭിയ്‌ക്കും.

രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ മേയില്‍ തുടങ്ങാനാണ്‌ പദ്ധതിയെന്നും ഇവര്‍ അറിയിച്ചു. അമ്മയ്‌ക്ക്‌ വേണ്ടി ദിലീപ്‌ നിര്‍മ്മിച്ച ട്വന്റി20 ചരിത്ര വിജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ്‌ സിനിമാ നിര്‍മാണരംഗത്തേക്ക്‌ മാക്ടയും കടക്കുന്നത്‌.

വാര്‍ത്താ സമ്മേളനത്തിനിടെ മലയാള സിനിമയിലെ പ്രതിസന്ധികള്‍ക്ക്‌ കാരണം സൂപ്പര്‍ താരങ്ങളാണെന്ന പതിവ്‌ പല്ലവി വിനയന്‍ ആവര്‍ത്തിച്ചു. മാക്ടയെ തകര്‍ക്കാന്‍ സൂപ്പര്‍ താരങ്ങളുടെ ഒത്താശയോടെ ഒരു വിഭാഗം സംവിധായകരും നിര്‍മാതാക്കളും ശ്രമിയ്‌ക്കുകയാണ്‌.

ലോട്ടറിയിലൂടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ക്ഷേമനിധിയില്‍ സിനിമാ ടെക്‌നീഷ്യന്‍മാരെയും തൊഴിലാളികളെയും ഉള്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam