»   » അമ്മ ട്വന്റി20 ക്രിക്കറ്റ് ടീം രൂപീകരിക്കുന്നു

അമ്മ ട്വന്റി20 ക്രിക്കറ്റ് ടീം രൂപീകരിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
CCL Logo
ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റ് എന്നാല്‍ ആവേശമാണ് ക്രിക്കറ്റിന്റെ സാധാരണരൂപത്തിനായാലും ട്വന്റി20പോലുള്ള ആധുനിക രൂപത്തിനായാലും ഇന്ത്യയില്‍ ആരാധകര്‍ക്ക് കുറവില്ല. അതുകൊണ്ടുതന്നെയാണ് ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ ഇത്രകണ്ട് വിജയമാകുന്നത്.

ക്രിക്കറ്റ് താരങ്ങള്‍ മാത്രമല്ല സിനിമാ താരങ്ങളും ഇതില്‍ ഏറെ താല്‍പര്യമാണ് കാണിയ്ക്കുന്നത്. ബോളിവുഡ് താരങ്ങളില്‍ ഷാരൂഖ് ഖാനെയും പ്രീതി സിന്റയെയുമൊക്കെപ്പോലെയുള്ള പ്രമുഖര്‍ അഭിനയം പോലും മാറ്റിവച്ച് സ്വന്തം ക്രിക്കറ്റ് ടീമുമായി നടക്കുകയാണ് ഐപിഎല്‍ കാലത്ത്. ഐപിഎല്‍ മത്സരങ്ങളുടെ വിജയത്തിന് പിന്നാലെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗും(സിസിഎല്‍)ഇന്ത്യയില്‍ അരങ്ങേറി.

ഇതിനും വലിയ ജനശ്രദ്ധയാണ് ലഭിച്ചത്. കേരളം ഏറെ വൈകിയാണ് സ്വന്തമായി ഒരു ഐപിഎല്‍ ടീം എന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്. എന്നാല്‍ സിസിഎല്ലിന്റെ കാര്യത്തില്‍ കേരളം വളരെ വേഗത്തിലാണ് കാര്യങ്ങള്‍ നീക്കുന്നത്. സിസിഎല്ലില്‍ കേരളത്തിനും ഒരു സ്വന്തം ടീം വരുന്നു. സിസിഎല്‍ ട്വിന്റി20 മത്‌സരങ്ങളില്‍ പങ്കെടുക്കാന്‍ മലയാള സിനിമാലോകവും ഒരു ട്വന്റി 20 ടീമിനെ തയാറാക്കാന്‍ തുടങ്ങുകയാണ്.

ഏപ്രില്‍ 26ന് ഞായറാഴ്ച കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ യോഗത്തിലാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുവേണ്ടി ടീമിനെ തയാറാക്കാന്‍ തീരുമാനിച്ചത്. ഇതിന് പ്രചോദനം നല്‍കിയതാകട്ടെ മുന്‍പ് ഒരു ഐപിഎല്‍ ടീമിന് വേണ്ടി ശ്രമം നടത്തിയ സംവിധായകന്‍ പ്രിയദര്‍ശനും.

അഭിനേതാക്കളെ ഉള്‍പ്പെടുത്തി ക്രിക്കറ്റ് ടീം തയാറാക്കുന്നതിനെക്കുറിച്ച് പ്രിയദര്‍ശനാണ് അഭിപ്രായം പറഞ്ഞത്. ടോളിവുഡും ബോളിവുഡുമെല്ലാം ഇപ്പോള്‍ത്തന്നെ ടീമിനെ തയാറാക്കിക്കഴിഞ്ഞു. ഞങ്ങളും ഒരു ടീമിനെ തയാറാക്കുകയാണെന്ന് പിന്നീട് ഇന്നസെന്റ് അറിയിച്ചു.

മലയാളത്തില്‍ നിന്നും ടീം എത്തുന്നതോടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ടീമുകളുടെ എണ്ണം അഞ്ചായി മാറും. മുംബൈയില്‍ നിന്നും സല്‍മാന്റെയും സുനില്‍ ഷെട്ടിയുടെയും നേതൃത്വത്തിലുള്ള മുംബൈ ഹീറോസ്, അശോക് ഖേയുടെയും സുദീപിന്റെയും നേതൃത്വത്തില്‍ കര്‍ണാടകയില്‍നിന്നുള്ള ബുള്‍ഡോസേഴ്‌സ്, ജി.വി.ആര്‍ ഗ്രൂപ്പിന്റെ ചെന്നൈ റിനോസ്, വെങ്കിടേഷ് നേതൃത്വം നല്‍കുന്ന തെലുങ്ക് വാരിയേഴ്‌സ് എന്നിവയാണ് മറ്റു ടീമുകള്‍. അമ്മയുടെ അടിത്ത യോഗത്തില്‍ കേരളടീമിന്റെ അംഗങ്ങളെ പ്രഖ്യാപിയ്ക്കും.

English summary
Malayalam movie stars plan to form a cricket team to participate in the Celebrity Cricket League (CCL) T20 tournament. The decision in this regard was taken at the meeting of the Association of Malayalam Movie Artists (AMMA) here yesterday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam