»   » ലോഹിയ്ക്ക് ചലച്ചിത്ര ലോകത്തിന്റെ ആദരാഞ്ജലി

ലോഹിയ്ക്ക് ചലച്ചിത്ര ലോകത്തിന്റെ ആദരാഞ്ജലി

Subscribe to Filmibeat Malayalam

സംവിധായകനും തിരക്കഥാകൃത്തുമായി ലോഹിതദാസിന്റെ മരണത്തില്‍ ചലചിത്രരംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. തന്നെ തിറിച്ചറിഞ്ഞത്‌ ലോഹിതദാസാണെന്ന്‌ സൂപ്പര്‍സാറ്റാര്‍ മമ്മൂട്ടി അനുസ്‌മരിച്ചു. എന്നിലെ കഴിവുകളും കുറവുകളും തിരിച്ചറിഞ്ഞാണ്‌ അദ്ദേഹം കഥാപാത്രങ്ങള്‍ മെനഞ്ഞത്‌. സഹോദരതുല്യനായിരുന്ന ഒരു വ്യക്‌തിയായിരുന്നു തനിക്ക്‌ ലോഹിതദാസെന്നും മമ്മൂട്ടി പറഞ്ഞു.

നല്ല തിരക്കഥാകൃത്ത്‌, സംവിധായകന്‍ തുടങ്ങിയ നിലകളില്‍ തിളങ്ങിയ ചലച്ചിത്ര വ്യക്‌തിത്വമാണ്‌ ലോഹിയുടേതെന്ന്‌ ഇന്നസെന്റ്‌ പറഞ്ഞു. അദ്ദേഹത്തെ ചലച്ചിത്ര പ്രേമികള്‍ക്ക്‌ ഒരിക്കലും മറക്കാനാവില്ല. വ്യക്‌തിപരമായും അമ്മ സംഘടനയുടെ പേരിലുമുളള അനുശോചനം അറിയിക്കുന്നതായും ഇന്നസെന്റ്‌ പറഞ്ഞു. ലോഹിതദാസിന്റെ ചിത്രങ്ങള്‍ ഒരു ചലച്ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അനുഭവമാണ്‌ പകര്‍ന്നതെന്ന്‌ സംവിധായകനും നടനുമായ ലാല്‍ ഓര്‍മിച്ചു.

ജേഷ്‌ഠന്റെ മരണം പോലെയാണ്‌ തനിക്ക്‌ ലോഹിതദാസിന്റെ മരണം മനസിലെത്തുന്നതെന്ന്‌ സംവിധായകന്‍ ബ്ലെസി ഓര്‍മിച്ചു. അദ്ദേഹത്തോടൊപ്പം വളരെക്കാലം സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. വ്യക്‌തിപരമായി ഏറെ നഷ്‌ടമുണ്ടാക്കുന്ന വിയോഗമാണിത്‌ -ബ്ലെസി പറഞ്ഞു.

ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരുടെ കാലഘട്ടത്തില്‍ കടന്നു വന്ന്‌ സത്യസന്ധമായി ജീവിതങ്ങള്‍ പകര്‍ത്തിയ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു ലോഹിതദാസെന്ന്‌ സംവിധായകന്‍ കമല്‍ ഓര്‍മിച്ചു.

അഭിനയത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ചു തന്ന പ്രിയ സുഹൃത്തിനെയാണ്‌ നഷ്‌ടമാകുന്നതെന്ന്‌ നടി ലക്ഷ്‌മി ഗോപാലസ്വാമി ഓര്‍മിച്ചു. അരയന്നങ്ങളുടെ വീട്ടിലെ അഭനയം മികച്ചതായതിന്റെ എല്ലാ ക്രെഡിറ്റും ലോഹിതദാസിനാണെന്ന്‌ ലക്ഷ്‌മി പറഞ്ഞുചലച്ചിത്ര ലോകത്തിന്‌ തീരാ നഷ്‌ടമാണ്‌ ലോഹിയുടെ മരണമെന്ന്‌ നടന്‍ സായി കുമാര്‍ പറഞ്ഞു. സാധാരണക്കാരോട്‌ ഏറെ അടുത്തിടപഴകുന്ന സ്വഭാവക്കാരനായിരുന്നു. അതിനാലാവണം സാധാരണക്കാരുടെ ജീവിതദുരിതങ്ങള്‍ ഇത്ര നന്നായി അദ്ദേഹത്തിന്‌ പ്രതിഫലിപ്പിക്കാനായതെന്നും സായികുമാര്‍ ചൂണ്ടിക്കാട്ടി,

ലോഹി കഥാപാത്രങ്ങളോട്‌ പുലര്‍ത്തിയ സത്യസന്ധത എന്നും ഓര്‍മിക്കപ്പെടുമെന്നും സിദ്ദിഖ്‌ പറഞ്ഞു. വളരെ ആത്മാര്‍ഥ ബന്ധമുണ്‌ടായിരുന്ന വ്യക്‌തിയായിരുന്നു ലോഹിതദാസെന്ന്‌ സംവിധായകന്‍ ടി.വി. ചന്ദ്രന്‍ അനുസ്‌മരിച്ചു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam