»   » മമ്മൂട്ടി-ജോഷി-സാജന്‍ ടീം വീണ്ടും

മമ്മൂട്ടി-ജോഷി-സാജന്‍ ടീം വീണ്ടും

Posted By:
Subscribe to Filmibeat Malayalam

വെള്ളിത്തിരയില്‍ ഹിറ്റുകളുടെ ഇടിമുഴക്കം സൃഷ്ടിച്ച മമ്മൂട്ടി-ജോഷി ടീം വീണ്ടുമൊന്നിയ്‌ക്കുന്നു. നസ്രാണിയ്‌ക്കും ട്വന്റി20യ്‌ക്കും ശേഷമാണ്‌ ഈ ഹിറ്റ്‌ ജോഡികള്‍ വീണ്ടും ഒന്നിയ്‌ക്കുന്നത്‌.

എകെ സാജന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ കടലാസ്‌ ജോലികള്‍ പുരോഗമിയ്‌ക്കുകയാണ്‌. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ പ്രധാന പ്രൊജക്ടുകളിലൊന്നായിരിക്കും ജോഷി ചിത്രം.

ജയരാജ്‌ സംവിധാനം ചെയ്യുന്ന ലൗഡ്‌ സ്‌പീക്കറിന്‌ ശേഷം മമ്മൂട്ടി അഭിനയിക്കുന്നത്‌ ഈ ചിത്രത്തിലായിരിക്കും. ഏറെക്കാലത്തിന്‌ ശേഷമാണ്‌ എകെ സാജന്‍ ഒരു മമ്മൂട്ടി ചിത്രത്തിന്‌ വേ്‌ണ്ടി തൂലിക ചലിപ്പിയ്‌ക്കുന്നത്‌. ധ്രുവം എന്ന ചിത്രത്തിന്‌ വേണ്ടിയാണ്‌ സാജന്‍-മമ്മൂട്ടി-ജോഷി ടീം അവസാനമായി ഒന്നിച്ചത്‌.

പൃഥ്വിരാജ്‌-നരേന്‍ എന്നിവരെ നായകന്‍മാരാക്കി ഒരുക്കുന്ന റോബിന്‍ഹുഡ്‌ പൂര്‍ത്തിയായാല്‍ മമ്മൂട്ടി ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക്‌ ജോഷി കടക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam