»   » മമ്മൂട്ടി മകനെ കളത്തിലിറക്കുന്നു

മമ്മൂട്ടി മകനെ കളത്തിലിറക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Lingusamy to Direct Mammootty’s son Dulquar Salman
കഷ്ടപ്പെട്ട് നേടിയെടുത്ത താരസിംഹാസനം വെറുതെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ നടനാണ് മമ്മൂട്ടി. യുവതാരങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്. എന്തായാലും തന്റെ താരസിംഹാസനം കൈമാറാന്‍ മമ്മൂട്ടി തന്നെ ഒരാളെ കണ്ടെത്തിയിരിക്കുന്നു. വേറാരുമല്ല, മകന്‍ ദുല്‍ഖര്‍ സല്‍മാനെയാണ് മമ്മൂട്ടി തന്റെ പിന്‍ഗാമിയായി രംഗത്തിറക്കുന്നത്.

കോളിവുഡിലെ ആക്ഷന്‍ ഫിലിം മേക്കര്‍ ലിംഗുസ്വാമി മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി മകനെ കളത്തിലിറക്കുന്നത്. സംഗീതത്തിന് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടി തന്നെയാണ് മകനെ നായകനാക്കി ഒരു മലയാള സിനിമ ഒരുക്കാന്‍ ആവശ്യപ്പെട്ടതെന്ന് ലിംഗുസ്വാമി പറയുന്നു. തമിഴില്‍ യൂത്തിന് പ്രധാന്യം നല്‍കി സിനിമയെടുക്കുന്നവരില്‍ പ്രമുഖനാണ് സ്വാമി. ഇത് തന്നെയാവണം മകന്റെ സിനിമയ്ക്ക് വേണ്ടി ലിംഗുസ്വാമിയെ വിളിയ്ക്കാന്‍ മമ്മൂട്ടിയെ പ്രേരിപ്പിച്ചത്. ലിംഗുസ്വാമിയുടെ ആദ്യസൂപ്പര്‍ ഹിറ്റ് ചിത്രമായ ആനന്ദത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. അന്നു തൊട്ടെ ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കളാണ്. ഇതും ദുര്‍ഖറിന് അനുകൂലമായി.

മമ്മൂട്ടിയുടെ അമേരിക്കന്‍ പര്യടനം കഴിഞ്ഞെത്തിയാലുടനെ ചിത്രത്തിന്റെ ഷൂട്ടിങ് തീയതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിയ്ക്കുമെന്നാണ് അറിയുന്നത്. റണ്‍, ഭീമ, ശണ്ടക്കോഴി, പയ്യ തുടങ്ങിയ യൂത്ത് സിനിമകള്‍ ഒരുക്കിയ ലിംഗുസ്വാമി ഇപ്പോള്‍ ഒരു ചിമ്പു സിനിമയുടെ തിരക്കിലാണ്. ഇതിന് ശേഷം ദുര്‍ഖര്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നാണ് കരുതുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam