»   » ശിക്കാരിയായി മമ്മൂട്ടി; ശിക്കാറുമായി ലാല്‍

ശിക്കാരിയായി മമ്മൂട്ടി; ശിക്കാറുമായി ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal-Mammootty
വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും മോളിവുഡിലെ പ്രേക്ഷകര്‍ക്ക് ഒരിയ്ക്കലും മടുക്കാത്ത കാര്യമാണ്. മമ്മൂട്ടി-ലാല്‍ സിനിമകളുടെ പോരാട്ടങ്ങള്‍. ഇവരുടെ ചിത്രങ്ങള്‍ഏറ്റുമുട്ടുന്നത് ഇപ്പോഴും പഴയ ആവേശത്തോടെ തന്നെയാണ് ആരാധകര്‍ സ്വീകരിയ്ക്കുന്നത്.

പോക്കിരി രാജയ്ക്കും അലക്സാണ്ടര്‍ ദ ഗ്രേറ്റിനും ശേഷം വീണ്ടുമൊരു പോരാട്ടത്തിന് ഇരുവരും കോപ്പുകൂട്ടുകയാണ്. പേരില്‍ പോലും സദൃശ്യമുള്ള സിനിമകളുമായാണ് സൂപ്പര്‍ സ്റ്റാറുകള്‍ വരുന്നത്.

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ശിക്കാറുമായാണ് ലാലിന്റെ വരവെങ്കില്‍ മലയാളത്തിലും കന്നഡയിലും ഒരേ സമയം നിര്‍മ്മിയ്ക്കുന്ന ശിക്കാരിയുമായാണ് മമ്മൂട്ടി രംഗത്തെത്തുന്നത്. യുഎസിലെ അവധിക്കാലത്തിന് ശേഷം പോക്കിരിരാജയുടെ ആഘോഷതിമിര്‍പ്പിലാണ് മമ്മൂട്ടി ശിക്കാരിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തത്. പ്രമേയത്തില്‍ തന്നെ ഏറെ പ്രത്യേകതകളുള്ള സിനിമയില്‍ വമ്പന്‍ പ്രതീക്ഷകളാണ് താരം വെച്ചുപുലര്‍ത്തുന്നത്.

മോഹന്‍ലാലിന്റെ വ്യത്യസ്ത ഭാവങ്ങളുമായെത്തുന്ന ശിക്കാറിന്റെ ചിത്രീകരണവും പുരോഗമിയ്ക്കുകയാണ്. ലാലിന്റെ പരുക്കന്‍ വേഷങ്ങള്‍ എന്നും കൈനീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ ഈ സിനിമയെയും ഏറ്റെടുക്കുമെന്ന വിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍. സ്‌നേഹ, അനന്യ, മൈഥിലി മൂന്ന് താരങ്ങളാണ് ലാലിനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നത്.

കാര്യങ്ങള്‍ ഇവിടെയും തീരുന്നില്ല, സെപ്റ്റംബര്‍ പത്തിന് റംസാനോടനുബന്ധിച്ച് ശിക്കാരിയും ശിക്കാറും ഒരുമിച്ച് തിയറ്ററുകളിലെത്തിച്ച് പോരാട്ടം കൊഴുപ്പിയ്ക്കാന്‍ തന്നെയാണ് ഈ സിനിമകളുടെ അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam