»   » പ്രിയന്‍-ലാല്‍ പുനരവതാരം; മമ്മൂട്ടിയ്ക്ക് പേടി

പ്രിയന്‍-ലാല്‍ പുനരവതാരം; മമ്മൂട്ടിയ്ക്ക് പേടി

Posted By:
Subscribe to Filmibeat Malayalam
Venicile Vyapari
മമ്മൂട്ടിയ്ക്കിത് പൊതുവേ ക്ഷീണകാലമാണ്. തുടര്‍ച്ചയായി നാലുചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ മമ്മൂട്ടിയ്ക്കാകെ മങ്ങലേറ്റിരിക്കുകയാണ്. ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലൂടെ വേണം താരത്തിന് ഈ ക്ഷീണമകറ്റാന്‍. ഇതില്‍ മമ്മൂട്ടിയ്ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രം ഷാഫിയൊരുക്കുന്ന വെനീസിലെ വ്യാപാരിയാണ്.

നവംബര്‍ നാലിന് വ്യാപാരി തീയേറ്ററിലെത്തിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാല്‍ വ്യാപാരിയെ നന്നായി തേച്ചുമിനുക്കുമാത്രം പുറത്തിറക്കിയാല്‍ മതിയെന്നാണത്രേ ഇപ്പോള്‍ മമ്മൂട്ടി പറയുന്നത്. അതായത് നവംബര്‍ 4ന് വ്യാപാരിയെത്തില്ലെന്ന് ചുരുക്കം.

ധൃതിപിടിച്ച് വെനീസിലെ വ്യാപാരി റിലീസ് ചെയ്യേണ്ട എന്ന തീരുമാനമാണ് മമ്മൂട്ടിക്കുള്ളത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ സമയമെടുത്ത് ഭംഗിയായി ചെയ്യണമെന്നാണത്രേ താരത്തിന്റെ നിര്‍ദ്ദേശം. മുമ്പ് നിശ്ചയിച്ചതില്‍ നിന്നും ഒരാഴ്ച കൂടി കഴിഞ്ഞ് നവംബര്‍ 11ന് ചിത്രം റിലീസ് ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

മാത്രമല്ല നവംബര്‍ 11നാവുമ്പോള്‍ 11-11-11 എന്ന മാന്ത്രിക ഡേറ്റില്‍ ചിത്രം റിലീസ് ചെയ്യാന്‍ കഴിയുന്നത് ശുഭകരമാകുമെന്നും അണിയറക്കാന്‍ വിചാരിക്കുന്നുണ്ടത്രേ. ആവശ്യത്തിലേറെ വിശ്വാസങ്ങളും അന്തവിശ്വാസങ്ങളുമുള്ളവരാണ് സിനിമക്കാര്‍ എന്നതിനാല്‍ മാന്ത്രിക തീയതിയ്ക്കായി കാത്തിരിക്കുന്നതിനെ കുറ്റം പറയാനൊക്കില്ല.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ അറബിയും ഒട്ടകവും എന്ന ചിത്രമാണ് വ്യാപാരിയ്ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുക. നവംബര്‍ 4ന് തന്നെയാണ് അറബിയും ഒട്ടകവും വരുന്നത്. പ്രിയന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ പുനരവതാരം പേടിച്ചാണ് മമ്മൂട്ടി വ്യാപാരിയുടെ തീയതി മാറ്റുന്നതെന്നും ശ്രുതിയുണ്ട്.

English summary
Shafi's Mammootty film Venicile Vyapari is postponed for November 11th. Shafi and Mammootty is hopeful for the magic date 11-11-11.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam