മമ്മൂട്ടി-ചന്ദ്രന്‍: പൊന്തന്‍മാട ടീം വീണ്ടും

ജയസൂര്യയെ നായകനാക്കി ശങ്കരനും മോഹനും എന്ന ചിത്രമൊരുക്കുന്ന തിരക്കിലാണ് സംവിധായകന്‍. ടിവി ചന്ദ്രന്റെ ആദ്യ കൊമേഴ്‌സ്യല്‍ സംരംഭമെന്നാണ് ഈ ചിത്രത്തെ വിശേഷിപ്പിയ്ക്കുന്നത്. ഇതിന്റെ വര്‍ക്കുകള്‍ക്കിടെയാണ് പുതിയ പ്രൊജക്ടിന്റെ ചര്‍ച്ചകള്‍ നടന്നത്.
ചിത്രത്തിന്റെ വണ്‍ലൈന്‍ ത്രെഡ് ചന്ദ്രന്‍ ഫോണിലൂടെ മമ്മൂട്ടിയോട് വിശദീകരിച്ചിരുന്നു. കഥയിഷ്ടപ്പെട്ട മമ്മൂട്ടി സിനിമയുമായി സഹകരിയ്ക്കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു.
ജയസൂര്യ ചിത്രത്തിന് ശേഷം മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥാജോലികള്‍ ആരംഭിയ്ക്കാമെന്ന കണക്കുക്കൂട്ടലിലാണ് ചന്ദ്രന്‍. എന്നാല്‍ ഈ സിനിമ തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒട്ടേറെ പ്രൊജക്ടുകള്‍ കൈവശമുള്ള മമ്മൂട്ടി പക്ഷേ ടിവി ചന്ദ്രന്‍ ചിത്രം വൈകിയ്ക്കാന്‍ തയാറാവില്ലെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications











