»   » മംമ്തയുടെ വരന്‍ ബാല്യകാല സുഹൃത്ത്

മംമ്തയുടെ വരന്‍ ബാല്യകാല സുഹൃത്ത്

Posted By:
Subscribe to Filmibeat Malayalam
Mamta
നടി മംമ്ത മോഹന്‍ദാസ് വിവാഹത്തിനൊരുങ്ങുകയാണെന്ന് എല്ലാവര്‍ക്കുമറിയാം. തനിയ്ക്കായി മാതാപിതാക്കള്‍ വിവാഹമാലോചിക്കുന്നകാര്യം മംമ്ത തന്നെയാണ് വെളിപ്പെടുത്തിയത്.

കുറച്ചുചിത്രങ്ങളിലൂടെ നല്ലനടിയെന്ന് പേരെടുത്ത മംമ്ത ഗായികയെന്ന നിലയിലും കഴിവുതെളിയിച്ചുകഴിഞ്ഞു. ഇതിന്റെ പിന്നാലെ അപശകുനം പോലെ വന്നുപെട്ട കാന്‍സറിനെ മംമ്ത പൊരുതിത്തോല്‍പ്പിച്ചു.

ഇപ്പോള്‍ സ്വസ്ഥമായൊരു കുടുംബജീവിതം ആഗ്രഹിക്കുകയാണ് മംമ്ത. ഇതിനിടെ ഇപ്പോള്‍ പുതിയൊരു രഹസ്യം മംമ്തതന്നെ പുറത്തുവിട്ടിരിക്കുകയാണ്. താരത്തിനുമുണ്ട് ഒരു പൊടി പ്രണയം.

മാതാപിതാക്കള്‍ക്ക് നന്നായി അറിയാവുന്ന കുടുംബസഹൃത്ത്, ബഹറൈനില്‍ ബിസിനസ് മാന്‍ ഈ സൂചനകളെല്ലാം മംമ്ത നല്‍കിക്കഴിഞ്ഞു. അതായത് മംമ്തയുടേത് ഒരു പൊടി പ്രണയവിവാഹം തന്നെയായിരിക്കും.

ഐ ലവ് യു പറഞ്ഞു, റോസാപ്പൂ നല്‍കിയും പ്രണയിച്ചവരല്ല തങ്ങളെന്ന് ആളുടെ പേര് വെളിപ്പെടുത്താതെ മംമ്ത പറയുന്നു. പലകാര്യങ്ങളിലും തങ്ങള്‍ നല്ല കൂട്ടുകാരാനാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണത്രേ ഇരുവരും എന്നാല്‍ വിവാഹം കഴിച്ചാലോയെന്ന് ചിന്തിച്ചത്.

മാതാപിതാക്കളുടെ അനുഗ്രഹാശിസുകളോടെ അടുത്ത വര്‍ഷം വിവാഹതിരാവാന്‍ തീരുമാനിച്ചതായും മംമ്ത വെളിപ്പെടുത്തി.

English summary
Reigning Malayalam actress Mamta Mohandas is happily looking forward to getting married and settling down with a childhood friend,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam