വാത്മീകിയുമായി മീര

നവാഗതനായ അനന്തനാരായണനാണ് വാത്മീകിയുടെ സംവിധാനവും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിയ്‌ക്കുന്നത്. സൂപ്പര്‍ സംവിധായകന്‍ ശങ്കറിന്റെ സഹായിയി പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് അനന്തനാരായണന്‍ വാത്മീകി ഒരുക്കിയിരിക്കുന്നത്.
രാമായാണത്തിലെ വാത്മീകിയുടെ കഥയെ ആസ്‌പദമാക്കി തന്നെയാണ് സിനിമയും ഒരുക്കിയിരിക്കുന്നത്. കല്ലൂരി ഫെയിം അഖില്‍ നായകനായ വാത്മീകിയില്‍ രണ്ട് നായികമാരാണുള്ളത്. രണ്ട് പേരും മലയാളികളാണെന്ന പ്രത്യേകതയും വാത്മീകിയ്‌ക്ക് സ്വന്തമാണ്.
മലയാളത്തിലെ മുന്‍നിര നടിമാരിലൊരാളായി മാറിയ മീരാ നന്ദനും ശ്രുതി നായരുമാണ് ചിത്രത്തിലെ നായികമാര്‍. ദേവികയെന്ന പേരിലാണ് ശ്രുതി നായര്‍ തമിഴില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ആവോളം ഗ്ലാമര്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് കോളിവുഡിലെ ഗ്ലാമര്‍ റാണിമാരിലൊരാളാകാനുള്ള ശ്രമത്തിലാണ് ദേവിക.
വാത്മീകിയിലെ മറ്റുള്ള താരങ്ങളെല്ലാം പുതുമുഖങ്ങളാണ്. വാലി എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിയ്‌ക്കുന്നത് ഇളയരാജയാണ്. അടുത്ത മാസം വാത്മീകി പ്രദര്‍ശനത്തിനെത്തിയ്‌ക്കാനാണ് തീരുമാനിച്ചിരിയ്‌ക്കുന്നത്.


Click it and Unblock the Notifications











