»   » കള്ളന്മാരായി ലാലും മമ്മൂട്ടിയും ഒന്നിയ്ക്കുന്നു

കള്ളന്മാരായി ലാലും മമ്മൂട്ടിയും ഒന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Mohanlal and Mammootty
സൂപ്പര്‍താരങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിയ്ക്കുന്നു. അടുത്ത ഓണത്തിന് ഇവര്‍ രണ്ടുപേരും ഒന്നിയ്ക്കുന്ന ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

അരക്കള്ളന്‍ മുക്കാക്കള്ളന്‍ എന്നായിരിക്കും ചിത്രത്തിന്റെ പേര്. തിര്‍ത്തുമൊരു കോമഡി ത്രില്ലറായിരിക്കും ചിത്രം. ഉദയ് കൃഷ്ണ, സിബി കെ തോമസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ഇവര്‍ ഒരുമിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. മമ്മൂട്ടി തന്നെയാണ് ഇത്തരമൊരു ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനിയായ പ്ലേ ഹൗസായിരിക്കും ചിത്രം നിര്‍മ്മിക്കുക. സമീപകാലത്ത് മലയാളത്തില്‍ റിലീസ് ചെയ്തതും അണിയറയില്‍ ഒരുങ്ങുന്നതുമായ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളായ ട്വന്റി 20, പോക്കിരിരാജ, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ചത് ഉദയ്കൃഷ്ണ-സിബി കെ. തോമസ് ജോഡിയായിരുന്നു.

ഇടക്കാലത്ത് മോഹന്‍ലാലിന്റെ ഹലോയിലെ കഥാപാത്രവും മമ്മൂട്ടിയുടെ മായാവിയിലെ വേഷവും ചേര്‍ത്ത് 'ഹലോ മായാവി' എന്നൊരു ചിത്രം ഒരുക്കാന്‍ റാഫി മെക്കാര്‍ട്ടിന്‍ ടീം ആലോചിച്ചെങ്കിലും ഒടുവില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഇത്തവണ പക്ഷേ മമ്മൂട്ടി തന്നെയാണ് ഈ വമ്പന്‍ പ്രോജക്ടിന് മുന്‍കൈയെടുത്തിരിക്കുന്നത്. അടുത്തിടെ രണ്ടുപേരുടെയും പല ബിഗ്ബജറ്റ് ചിത്രങ്ങളും ദയനീയമായി പരാജയപ്പെട്ടിരുന്നു. എന്നാല്‍ രുണ്ടുപേരുടെയും താരമൂല്യം ഒന്നിച്ച് ഒരു ചിത്രത്തിലുണ്ടാകുമ്പോള്‍ അത് വിജയം കൈവരിക്കുമെന്നുതന്നെയാണ് അണിയറക്കാരുടെ പ്രതീക്ഷ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam