»   » അതിഥിയാവാന്‍ ഇല്ലെന്ന് ലാല്‍; പകരം ശരത്കുമാര്‍

അതിഥിയാവാന്‍ ഇല്ലെന്ന് ലാല്‍; പകരം ശരത്കുമാര്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
നരേനെ നായകനാക്കി പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വീരപുത്രന്‍ എന്ന ചരിത്ര സിനിമയില്‍ മോഹന്‍ലാല്‍ ഒരു ചരിത്രഗവേഷകന്റെ വേഷത്തില്‍ അതിഥിതാരമായി എത്തുമെന്ന് റി്‌പ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നം കാരണം മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പി്ന്മാറിയെന്നാണ് പുതിയ വാര്‍ത്ത.

ലാലിന് പകരം ശരത്കുമാര്‍ ഇതേ റോളില്‍ അഭിനയിക്കുമെന്നാണ് കേള്‍ക്കുന്നത്. ഡേറ്റ് പ്രശ്‌നം കാരണമാണ് ലാല്‍ പിന്മാറിയതെന്നാണ് പറയുന്നതെങ്കിലും സ്ഥിരമായി അതിഥി വേഷം ചെയ്യുന്നത് ദോഷം ചെയ്യുമെന്ന് കണ്ട് ലാല്‍ പിന്മാറുകയായിരുന്നുവെന്ന് അഭ്യൂഹങ്ങളുണ്ട്.

അടുത്തിടെ ജനകന്‍, മിഴികള്‍ സാക്ഷി, പകല്‍നക്ഷത്രം എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അതിഥിതാരമായി അഭിനയിച്ചിട്ടുണ്ട്. പ്രണയം എന്ന ചിത്രത്തിലും ലാലിന്റേത് അതിഥി താരമാണെന്ന് വാദമുണ്ട്. ഇനി വീണ്ടുമൊരു ചിത്രത്തില്‍ക്കൂടി അതിഥിതാരമായ അത് ഇമേജിന് ദോഷം ചെയ്യുമെന്നായിരിക്കും സൂപ്പര്‍താരം കരുതുന്നത്. മമ്മൂട്ടിയാകട്ടെ ഇത്തരത്തല്‍ കൂടുതല്‍ ഗസ്റ്റ് റോളുകള്‍ ചെയ്യാറില്ല.

ലാല്‍ പിന്മാറിയതോടെ കുഞ്ഞുമുഹമ്മദ് ശരത്കുമാറിനെ സമീപിച്ച് കഥ പറയുകയായിരുന്നു, കേട്ടയുടന്‍ അദ്ദേഹം ഡേറ്റ് നല്‍കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ശരത്കുമാറിന്റേത് ചെറിയ കഥാപാത്രമാണെങ്കിലും സിനിമയുടെ ഗതി നിയന്ത്രിക്കുന്നത് ഈ ചരിത്ര ഗവേഷകനാണ്.

ഇയാള്‍ ധീര ദേശാഭിമാനിയായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതത്തെക്കുറിച്ച് നടത്തുന്ന അന്വേഷണങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അബ്ദുറഹ്മാന്‍ സാഹിബായി നരേന്‍ അഭിനയിക്കുന്നു. സാഹിബിന്റെ ഭാര്യയായ കുഞ്ഞുബീവാത്തുവായി ബോളിവുഡ് താരം റെയ്മ സെന്‍ ആണ് വേഷമിടുന്നത്.

English summary
Mohanlal said no to the special appearance in PT Kunju Muhammed’s Veeraputhran. Now Sarat Kumar is selected for this role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam