»   » മോസര്‍ ബെയര്‍ മലയാളത്തില്‍

മോസര്‍ ബെയര്‍ മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam

പ്രമുഖ ഇലക്ട്രോണിക്‌സ്‌-ഒപ്‌റ്റിക്കല്‍ സ്റ്റോറേജ്‌ ഉപകരണ നിര്‍മാതാക്കളായ മോസര്‍ ബെയര്‍ മലയാള ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക്‌. ഇന്ത്യന്‍ വിനോദവിപണയിലെ വമ്പന്‍മാരായ മോസര്‍ ബെയര്‍ ഹിന്ദിയ്‌ക്കും തമിഴിനും പിന്നാലെയാണ്‌ മലയാള ചലച്ചിത്ര നിര്‍മാണരംഗത്തേക്ക്‌ ചുവടു വെയ്‌ക്കുന്നത്‌.

ഈ വര്‍ഷം തന്നെ രണ്ടു സിനിമകള്‍ നിര്‍മിച്ച്‌ വിതരണം ചെയ്യാനാണ്‌ മോസര്‍ ബെയറിന്റെ നീക്കം. റിലയന്‍സിന്‌ പിന്നാലെ മലയാള സിനിമയിലെത്തുന്ന രണ്ടാമത്തെ കോര്‍പ്പറേറ്റ്‌ കമ്പനിയായി ഇതോടെ മോസര്‍ ബെയര്‍ മാറും. മമ്മൂട്ടി നായകനായ 'കുട്ടിസ്രാങ്ക്‌' നിര്‍മിച്ചു കൊണ്ടാണ്‌ റിലയന്‍സിന്റെ ബിഗ്‌ പ്രൊഡക്ഷന്‍ മലയാളത്തിലെത്തിയത്‌.

വെറുതെ ഒരു ഭാര്യ ടീം വീണ്ടുമൊന്നിക്കുന്ന 'കാണാ കണ്‍മണി' യാണ്‌ മോസര്‍ ബെയര്‍ ആദ്യം നിര്‍മ്മിയ്‌ക്കുന്നത്‌. കെ ഗിരീഷ്‌ കുമാര്‍ തിരക്കഥയെഴുതി അക്കു അക്‌ബര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ ജയറാമാണ്‌. എന്നാല്‍ വെറുതെ ഒരു ഭാര്യയില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച ഗോപികയ്‌ക്ക്‌ പകരം പത്മപ്രിയയായിരിക്കും കാണാ കമന്‍മണിയില്‍ നായികയാവുക. ജൂണ്‍ 22ന്‌ ചിത്രീകരണം ആരംഭിയ്‌ക്കുന്ന കാണാ കന്‍മണി റംസാന്‌ പ്രദര്‍ശനത്തിനെത്തിയ്‌ക്കാനാണ്‌ പ്ലാന്‍ ചെയ്‌തിരിയ്‌ക്കുന്നത്‌.

അടുത്ത പേജില്‍
മമ്മൂട്ടി സിനിമ നിര്‍മ്മിക്കാന്‍ മോസര്‍ ബെയര്‍

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam