»   » മമ്മൂട്ടി ചിത്രം നിര്‍മ്മിക്കാന്‍ മോസര്‍ ബെയര്‍

മമ്മൂട്ടി ചിത്രം നിര്‍മ്മിക്കാന്‍ മോസര്‍ ബെയര്‍

Posted By:
Subscribe to Filmibeat Malayalam

കാണാ കന്‍മണിയ്ക്ക് പിന്നാലെ മമ്മൂട്ടിയെ നായകനാക്കി ജയരാജ്‌ ഒരുക്കുന്ന 'ലൗഡ്‌ സ്‌പീക്കര്‍' നിര്‍മ്മിയ്‌ക്കാനാണ്‌ മോസര്‍ ബെയറിന്റെ പദ്ധതി. അമീര്‍ ഖാന്റെ ലഗാന്‍ ഹീറോയിന്‍ ഗ്രേസി സിങാണ്‌ ലൗഡ്‌ സ്‌പീക്കറിലെ നായിക.

പതിനെട്ട്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ ജയരാജ്‌-മമ്മൂട്ടി ടീം വീണ്ടുമൊന്നിയ്‌ക്കുന്നത്‌. ്‌ജോണിവാക്കറിന്‌ വേണ്ടിയാണ്‌ ഇതിനു മുമ്പ്‌ ഈ കൂട്ടുകെട്ട്‌ ഒന്നിച്ചത്‌. മിക്കവാറും മമ്മൂട്ടിയുെട ക്രിസ്‌തുമസ്‌ ചിത്രമായിരിക്കും ഇത്‌.

ഇതിന്‌ പുറമെ മോഹന്‍ലാല്‍, പൃഥ്വിരാജ്‌, ദിലീപ്‌ തുടങ്ങിയവരെ നായകരാക്കി ചിത്രങ്ങള്‍ നിര്‍മ്മിയ്‌ക്കാനും മോസര്‍ ബെയര്‍ ആലോചിയ്‌ക്കുന്നുണ്ട്‌.

ഇന്ത്യന്‍ സിഡി-ഡിവിഡി വിപണി കീഴടക്കിയ മോസര്‍ ബെയര്‍ പോലുള്ള വന്‍കിട കമ്പനികള്‍ ചലച്ചിത്ര നിര്‍മാണരംഗത്തേക്ക്‌ പ്രവേശിയ്‌ക്കുമ്പോള്‍ ഭീഷണി നേരിടുന്നത്‌ ഇവിടെയുള്ള ചെറുകിട സിനിമാ നിര്‍മാതാക്കളായിരിക്കും. അതേ സമയം ഇത്തരം വമ്പന്‍മാരുടെ പ്രവേശനം സിനിമാ നിര്‍മാണ രംഗത്ത്‌ പ്രൊഫഷണലിസം കൊണ്ടു വരുമെന്ന കാര്യത്തില്‍ സംശയമില്ല.

മുന്‍ പേജില്‍
മോസര്‍ ബെയര്‍ മലയാളത്തില്‍

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam