»   » ലാലുമായൊന്നിച്ചപ്പോള്‍-മുകേഷ് പറയുന്നു

ലാലുമായൊന്നിച്ചപ്പോള്‍-മുകേഷ് പറയുന്നു

Posted By:
Subscribe to Filmibeat Malayalam
Mukesh
എണ്‍പതുകളിലും തൊണ്ണൂറുകളിലും പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ പൊട്ടിച്ചിരിപ്പിച്ച പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-മുകേഷ് കൂട്ടുകെട്ട് വീണ്ടുമൊന്നിച്ചിരിക്കുകയാണ് ഒരു മരുഭൂമിക്കഥയുമായി.

ഈ ചിത്രത്തിലേയ്ക്ക് പ്രിയന്‍ വിളിയ്ക്കുമ്പോള്‍ മുകേഷ് മറ്റു രണ്ടു ചിത്രങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടായിരുന്നു. എന്നാല്‍ പ്രിയന്‍ ഇത്തരമൊരു ചിത്രം പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് അവരെ അറിയിച്ചപ്പോള്‍ സന്തോഷപൂര്‍വ്വം അവര്‍ തനിയ്ക്ക് സമയം നീട്ടിത്തന്നുവെന്ന് മുകേഷ് പറയുന്നു. വീണ്ടുമൊരു ലാല്‍-പ്രിയന്‍-മുകേഷ് ടീം ചിത്രം കാണാന്‍ അവര്‍ക്കും താത്പര്യമുണ്ടായിരുന്നുവെന്ന് മുകേഷ്.

പ്രിയനൊപ്പം വര്‍ക്ക് ചെയ്യുന്നത് രസകരമായ ഒരു അനുഭവമാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിനോളം തന്നെ പ്രാധാന്യമുളള വേഷമാണ് എനിക്ക് ലഭിച്ചത്. ചിത്രത്തെ കുറിച്ച് പ്രിയന്‍ പറഞ്ഞപ്പോള്‍ ഇപ്പോള്‍ ഇത്തരമൊരു വേഷം ചെയ്യാന്‍ സാധ്യമാണോ എന്ന് മുകേഷ് സംശയിച്ചു. എന്നാല്‍ ലാല്‍ ധൈര്യം പകര്‍ന്നു നല്‍കി.

പത്തു വര്‍ഷത്തിന് ശേഷം ലാല്‍-മുകേഷ് ടീമുമായി പ്രിയന്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ ആ ചിത്രത്തില്‍ നിന്ന് ഒരു പാട് പ്രതീക്ഷിയ്ക്കും. ഇത് തനിയ്ക്ക് ശരിക്കും ടെന്‍ഷന്‍ ഉണ്ടാക്കി. എന്നാല്‍ ലാലിന്റെ സപ്പോര്‍ട്ട് തനിയ്‌ക്കേറെ ഗുണം ചെയ്തുവെന്നും നടന്‍ പറയുന്നു.

English summary
Actor Mukesh talks about working with director Priyadarshan and actor Mohanlal and the superiority of Mollywood comedy.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam