»   » പത്മപ്രിയയെ ബംഗാളി സിനിമ വിളിക്കുന്നു.

പത്മപ്രിയയെ ബംഗാളി സിനിമ വിളിക്കുന്നു.

Posted By:
Subscribe to Filmibeat Malayalam
Padmapriya
മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പത്മപ്രിയയെ ബംഗാളി സിനിമ വിളിയ്ക്കുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായ് മുപ്പതോളം സിനിമകള്‍ പൂര്‍ത്തിയാക്കിയ പത്മപ്രിയയുടെ വലിയ ആഗ്രഹങ്ങളിലൊന്നാണ് ബംഗാളി സിനിമയില്‍ അഭിനയിക്കുക എന്നത്. ഇപ്പോള്‍ അതിനുള്ള അവസരം ഒത്തുവന്നിരിക്കയാണ്.

അനിരുദ്ധ് റോയ് ചൌധരിയുടെ അപരാജിത തുമി എന്ന ചിത്രത്തിലേക്കാണ് പത്മപ്രിയക്കു ക്ഷണം കിട്ടിയിരിക്കുന്നത്. ബംഗാളി സിനിമയിലെ സൂപ്പര്‍നായകനായ പ്രസേനജിത്തിന്റെ നായികയായിട്ടാണ് പത്മപ്രിയക്ക് അവസരം ഒത്തുവന്നിരിക്കുന്നത്.

മലയാളത്തില്‍ കുറഞ്ഞകാലം കൊണ്ട് വ്യത്യസ്തതയാര്‍ന്ന വേഷങ്ങള്‍ പത്മപ്രിയക്കു ലഭിച്ചിട്ടുണ്ട്. ഒരു നടി എന്നതിലപ്പുറം അഭിനേത്രിയുടെ മേല്‍വിലാസം സൃഷ്ടിച്ചെടുക്കാന്‍ ഇതിനകം പത്മപ്രിയക്ക് സാധിച്ചിട്ടുമുണ്ട്. പഴശ്ശിരാജ, കറുത്ത പക്ഷികള്‍, യെസ് യുവര്‍ ഓണര്‍, പച്ചമരതണലില്‍ തുടങ്ങി മലയാളത്തില്‍ അഭിനയിച്ചമിക്ക ചിത്രങ്ങളിലും സ്വയം അടയാളപ്പെടുത്താന്‍ സാധിച്ച ഇവര്‍ക്ക് ബംഗാളി സിനിമയിലും ചിലത് ചെയ്യാനുണ്ടാവും എന്ന് തീര്‍ച്ചയാണ്.

ഒരുകാലത്ത് ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും നല്ലസൃഷ്ടികള്‍ പുറത്തുവന്നത് ബംഗാളില്‍ നിന്നും മലയാളത്തില്‍നിന്നുമായിരുന്നു. ഇന്ന് മലയാളസിനിമയില്‍ സംഭംവിച്ചുകൊണ്ടിരിക്കുന്ന അപചയത്തിന് തത്തുല്ല്യമായതു വംഗസിനിമകളിലും നടന്നുകൊണ്ടിരിക്കുകയാണ്. അതാണ് പുരസ്‌കാരവേദികളില്‍ ബംഗാളി സിനിമകളും കലാകാരന്മാരും പിന്തള്ളപ്പെടുന്നതിന് കാരണമാവുന്നത്.

ഏതിനും പത്മപ്രിയയെപോലെ സാദ്ധ്യതകളുള്ള ഒരു അഭിനേത്രിക്ക് എന്തുകൊണ്ടും ബംഗാള്‍ സിനിമ പ്രചോദനമായിരിക്കും എന്ന കാര്യത്തില്‍ സംശയത്തിന് ഇടമില്ല. ദക്ഷിണേന്ത്യന്‍ നായികമാര്‍ ബോളിവുഡ്ഡിലേക്കു കണ്ണുതള്ളിയിരിക്കുമ്പോള്‍ ബംഗാളി സിനിമ ആഗ്രഹിക്കുന്ന പത്മപ്രിയ അഭിനന്ദനം അര്‍ഹിക്കുന്നു.

English summary
With a string of hits in the south to her credit, actress Padmapriya Janakiraman is all set to start her innings in Bengal with Aparajita Tumi by director Aniruddha Roy Chowdhury.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X