»   » കൈപ്രത്തിന്റെ ചിത്രത്തില്‍ പാക് ക്രിക്കറ്റ് താരം

കൈപ്രത്തിന്റെ ചിത്രത്തില്‍ പാക് ക്രിക്കറ്റ് താരം

Posted By:
Subscribe to Filmibeat Malayalam
Pak bowler Mohammed Asif in Malayalam movie
മധുരമൂറുന്ന വരികള്‍ മലയാളിക്ക് സമ്മാനിച്ച കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആദ്യമായി ഒരു മലയാള സിനിമ സംവിധാനം ചെയ്യുന്നു. 'മഴവില്ലിനറ്റം വരെ' എന്നു പേരിട്ട ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഗാനങ്ങളും അദ്ദേഹത്തിന്‍േറതു തന്നെയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാക് ഫാസ്റ്റ് ബൗളര്‍ മൊഹമ്മദ് ആസിഫാണ്. വള്ളുവന്‍ കടവ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാര്‍ജയിലെ വ്യവസായി എ. മുകുന്ദനാണ് ചിത്രം നിര്‍മിക്കുന്നത്.

കണ്ണൂരില്‍ ഒരു ക്രിക്കറ്റ് ക്യാമ്പിലേക്ക് ബൗളിങ് കോച്ചായി പാക് ക്രിക്കറ്ററെത്തുന്നതാണ് കഥാരംഭം. ലാഹോറില്‍നിന്ന് ഇവിടേക്ക് യാത്രചെയ്യുന്ന അദ്ദേഹത്തിനു വ്യക്തിപരമായ ഒരു ദൗത്യം കൂടിയുണ്ട്. അതിശക്തമായ ആ ദൗത്യത്തിലേക്കുള്ള പ്രയാണമാണ് കൈതപ്രമൊരുക്കുന്ന ചിത്രം.

ചിത്രത്തിനു സംഗീതമൊരുക്കുന്നത് കൈതപ്രം ദീപാങ്കുരനാണ്. അഞ്ചുഗാനങ്ങളും ഒരു ഗസലും അടങ്ങുന്ന ചിത്രത്തിലെ ഗായകര്‍ യേശുദാസ്, ശങ്കര്‍ മഹാദേവന്‍, ഉദിത് നാരായണന്‍, ദീപാങ്കുരന്‍, ചിത്ര, ശ്രേയാഘോഷാല്‍ തുടങ്ങിയവരാണ്.

ഗാനങ്ങളുടെ മിക്‌സിങ് ലണ്ടനിലെ തിയേറ്ററിലാണ് നിര്‍വഹിക്കപ്പെടുന്നത്. ഗാനങ്ങളൊരുങ്ങിക്കഴിഞ്ഞു. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയുമായി പര്യടനം ചെയ്യുന്ന പാക് ടീമിന്റെ പ്രധാന കുന്തമുനയാണ് ടെസ്റ്റ്ബൗളിങ്ങില്‍ രണ്ടാം റാങ്കുള്ള മൊഹമ്മദ് ആസിഫ്. സപ്തംബറില്‍ പര്യടനം അവസാനിക്കുന്നതോടെ അദ്ദേഹം ഷൂട്ടിങ്ങിനെത്തും. ഏഴിമലയിലും വള്ളുവന്‍കടവ് മുത്തപ്പന്‍ ഗ്രാമത്തിലുമാണ്

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam