»   » 26 വര്‍ഷത്തിന് ശേഷം പൂര്‍ണിമ

26 വര്‍ഷത്തിന് ശേഷം പൂര്‍ണിമ

Posted By:
Subscribe to Filmibeat Malayalam
Bhagyaraj-Poornima on Ad. Wagon
26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂര്‍ണിമ ഭാഗ്യരാജ് വീണ്ടും ക്യാമറയ്ക്ക് മുന്നില്‍. എഴുപതുകളിലും എണ്‍പതുകളിലും മലയാളം, തമിഴ്, ഹിന്ദി സിനിമകളില്‍ നിറഞ്ഞുനിന്ന പൂര്‍ണിമ വിവാഹത്തോടെയാണ് അഭിനയരംഗം വിട്ടത്.

നടനും സംവിധായകനും നിര്‍മാതാവുമായ ഭാഗ്യരാജിനെയാണ് പൂര്‍ണിമ ജീവിതപങ്കാളിയായി സ്വീകരിച്ചത്.
ഈയിടെ ഭര്‍ത്താവുമൊത്ത് ഒരു പരസ്യചിത്രത്തില്‍ പൂര്‍ണിമ പ്രത്യക്ഷപ്പെട്ടിരുന്നു. വിവാഹത്തിന് ശേഷം ഇതാദ്യമായാണ് ഇവര്‍ ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.

പ്രശസ്ത പരസ്യചിത്ര സംവിധായകി ലേഖ രത്‌നകുമാറാണ് പരസ്യ ചിത്രം ഒരുക്കിയത്. അധികം താമസിയാതെ പൂര്‍ണിമ സിനിമയില്‍ സജീവമാകുമെന്നാണ് അഭ്യൂഹങ്ങള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam