»   » അന്‍വര്‍ ഒക്ടോബര്‍ 12ന് തെലുങ്കില്‍

അന്‍വര്‍ ഒക്ടോബര്‍ 12ന് തെലുങ്കില്‍

Posted By:
Subscribe to Filmibeat Malayalam
Anwar
പൃഥിരാജ് നായകനായി അഭിനയിച്ച അന്‍വറിന്റെ തെലുങ്ക് ഡബ്ബിങ് ജോലികള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 12ന് ചിത്രം തിയേറ്ററുകളിലെത്തും. ടോളിവുഡ് ക്രിയേഷന്‍സിനുവേണ്ടി ചൈനാ ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അമര്‍ നീരദ് സംവിധാനം ചെയ്ത ഈ സിനിമയില്‍ മമതാ മോഹന്‍ദാസാണ് നായിക. പ്രകാശ് രാജ്, ഗീത, നിത്യാ മേനോന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
കുടുംബത്തെ കൂട്ടക്കൊല ചെയ്ത തീവ്രവാദികളെ വേരോടെ പിഴുതെറിയാന്‍ അന്‍വര്‍ നടത്തുന്ന പോരാട്ടമാണ് സിനിമ. ഈ ചിത്രത്തിന്റെ തമിഴ് ഡബ്ബ് നേരത്തെ പുറത്തിറങ്ങിയിരുന്നു.

English summary
Amar Neerad's prithviraj film anwar completed its dubbing work. It ready to release on october 12.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam