»   » പത്മശ്രീ കിട്ടി; ഇനി പ്രിയന്‍ ഒഴിയും

പത്മശ്രീ കിട്ടി; ഇനി പ്രിയന്‍ ഒഴിയും

Posted By:
Subscribe to Filmibeat Malayalam
Priyadarshan
ചുമതലയേറ്റ നാള്‍ മുതല്‍ തലവേദനകള്‍ മാത്രം സമ്മാനിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ പ്രിയദര്‍ശന്‍ രാജിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍.

ബോളിവുഡിലെ നട്ടം തിരിയുന്ന തിരക്കുകള്‍ക്കിടെ കൊച്ചുകേരളത്തിലെ ചെയര്‍മാന്‍ പദവി ഏറ്റെടുക്കാന്‍ പ്രിയന്‍ ഉത്സാഹം കാണിച്ചത് മറ്റുചില ലക്ഷ്യങ്ങളോടെയാണെന്നാണ് അക്കാദമിയിലെ അണിയറസംസാരം.

ഏറെ നാളായി മോഹിച്ചിരുന്ന പത്മശ്രീ പുരസ്‌കാരം ലഭിയ്ക്കാന്‍ കേരളത്തില്‍ നിന്നൊരു കൈസഹായമായമെന്ന നിലയ്ക്കാണ് അക്കാദമി ചെയര്‍മാനെന്ന തലവേദന ഏറ്റെടുക്കാന്‍ പ്രിയന്‍ തയാറായതത്രേ. ഇതിന് സുഹൃത്തായ ഒരു മന്ത്രിയുടെ സഹായവുമുണ്ടായെന്ന് പറയപ്പെടുന്നു.

എന്തായാലും പത്മശ്രീ പുരസ്‌കാരം നേടിയ സ്ഥിതിയ്ക്ക് പുലിവാലെന്ന് പറയാവുന്ന അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് ഇനി തുടരേണ്ടെന്ന നിലപാടിലാണ് മുതിര്‍ന്ന സംവിധായകന്‍. ഇനിയെന്തെങ്കിലും വിവാദങ്ങളോ മറ്റോ ഉണ്ടായാല്‍ അവസരം പാഴാക്കാതെ പ്രിയന്‍ ഒഴിയുമെന്നും പരദൂഷണക്കാര്‍ പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam