»   » പ്രിയല്‍-ലാല്‍ ചിത്രത്തിന് ഏഴരക്കോടി

പ്രിയല്‍-ലാല്‍ ചിത്രത്തിന് ഏഴരക്കോടി

Posted By:
Subscribe to Filmibeat Malayalam
Mohanlal and Priyadarshan
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ കോമ്പിനേഷനായ ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന ചിത്രത്തിന്‍ വമ്പന്‍ ബജറ്റ്. പൂര്‍ണമായും അബുദാബിയില്‍ ചിത്രീകരിയ്ക്കുന്ന ഈ കോമഡി ചിത്രത്തിന്് ഏഴരക്കോടി രൂപയുടെ ബജറ്റ് തീരുമാനിച്ചിരിയ്ക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഹാസ്യചിത്രമായി അറബിയും ഒട്ടകവും മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയന്‍ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിയ്ക്കുന്നത്.

ഗള്‍ഫ് മലയാളികളുടെ കഥ പറയുന്ന ചിത്രം പൂര്‍ണമായും യുഎഇയിലാണ് ചിത്രീകരിയ്ക്കുന്നത്. ക്രിസ്ത്യന്‍ ബ്രദേഴ്‌സിനും കാസനോവയ്ക്കും പിന്നാലെ ലക്ഷ്മി റായി ഒരിയ്ക്കല്‍ കൂടി ലാലിന്റെ നായികയാവുമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടാവും. നെടുമുടി വേണു, ഇന്നസെന്റ്, മുകേഷ്, ഭാവന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.

യുഎഇയിലെ ജാന്‍കോസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നവീന്‍ ശശിധരന്‍, അശോക്കുമാര്‍, ജമാല്‍ അല്‍ നൊയേമി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യമായി ഒരു അറബി (ജമാല്‍ അല്‍ നൊയേമി) ഒരു മലയാളസിനിമയുടെ നിര്‍മാണത്തില്‍ സഹകരിക്കുന്നതും പുത്തന്‍ കാഴ്ചയാണ്. സെവന്‍ ആര്‍ട്‌സാണ് ചിത്രം വിതരണം ചെയ്യുക.

English summary
Bollywood filmmaker Priyadarshan is currently in Abu Dhabi to shoot a comedy movie based on the Indian diaspora living in the Gulf region.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X