»   » കുഞ്ഞി ബീവാത്തുവായി റെയ്മ സെന്‍

കുഞ്ഞി ബീവാത്തുവായി റെയ്മ സെന്‍

Posted By:
Subscribe to Filmibeat Malayalam
Raima Sen
ബംഗാളി നടി റെയ്മാ സെന്‍ പിടി കുഞ്ഞുമുഹമ്മദിന്റെ വീരപുത്രനിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. സന്തോഷ് ശിവന്റെ അനന്തഭദ്രത്തില്‍ അഭിനയിച്ച റിയാ സെന്നിന്റെ സഹോദരിയാണ് റെയ്മ. വീരപുത്രനില്‍ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ഭാര്യ കുഞ്ഞി ബീവാത്തുവായാണ് അഭിനയിക്കുന്നത്.

മലയാള സിനിമയില്‍ അഭിനയിക്കണമെന്നത് ഒരു സ്വപ്‌നമായിരുന്നു. പിടിയെ പോലെ പരിചയസമ്പത്തുള്ള ഒരാളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അഭിനയിക്കാന്‍ കഴിയുന്നത് ഭാഗ്യമാണ്. മലയാള സിനിമയും ബംഗാളി സിനിമയ്ക്കും ഒട്ടേറെ സാമ്യങ്ങളുണ്ട്. നല്ല കഥകളും തിരക്കഥകളും കൊണ്ട് സമ്പന്നമാണ് ഇരു ഭാഷകളും-റെയ്മ പറഞ്ഞു.

കൈയില്‍ കിട്ടുന്ന എല്ലാ സിനിമയും എടുക്കുന്നതിനോട് യോജിപ്പില്ല. നല്ല സംവിധായകര്‍ക്കു കീഴില്‍ മികച്ച കുറച്ചുസിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്ന ഒരാളാണ്. മലയാളത്തില്‍ നിന്നു നല്ല കഥകളുമായി പ്രതിഭാധനരായ സംവിധായകരെത്തുകയാണെങ്കില്‍ ഇനിയും അഭിനയിക്കും.

English summary
Raima Sen makes her debut in malayalam film through PT kunju Mohammeds Veeraputhran. The Sister of Riya sen do the role of Kunji Beevathu, the wife of freedome fighter Mohammed Abdul Rahman Sahib.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam