twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമേരിക്കയിലും ഒരു സില്‍സില....പക്ഷേ

    By Ajith Babu
    |

    Rebecca Black
    സില്‍സിലയൊക്കെ കേട്ട് വെറുത്ത മലയാളികള്‍ക്ക് ആശ്വാസമേകുന്നൊരു വാര്‍ത്ത. യുഎസിലും ഒരു സില്‍സില ഗാനം ജനിച്ചിരിയ്ക്കുന്നു. 13കാരി പാടിയ ഫ്രൈഡേ എന്ന് തുടങ്ങുന്ന ഗാനമാണ് യൂട്യൂബിലൂടെ ലോകമൊട്ടാകെയുള്ള സംഗീതപ്രേമികളുടെ ക്ഷമ പരീക്ഷിച്ചത്. നമ്മുടെ സില്‍സിലയ്ക്ക് കിട്ടിയ പോലെ ഫ്രൈഡേയുടെ കമന്റ് ബോക്‌സുകളലും തെറി പ്രളയമായിരുന്നു. യൂട്യൂബില്‍ മാത്രമല്ല, ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ ഫ്രൈഡേയെ തെറിവിളിയ്ക്കാന്‍ നെറ്റിസെന്‍മാര്‍ മത്സരിച്ചു.

    സില്‍സിലയെപ്പോലെ ഫ്രൈഡേയും അര്‍ത്ഥസമ്പുഷ്ടമാണ്. ഇന്നലെ വ്യാഴാഴ്ചയായിരുന്നു ഇന്ന് വെള്ളിയാഴ്ചയാണ് നാളെ ശനിയാഴ്ചയാണ് അതും കഴിഞ്ഞ ഞായറാഴ്ച... ഫ്രൈഡേയുടെ അര്‍ത്ഥവത്തായ വരികള്‍ ഇങ്ങനെ തുടരുന്നു. വരികള്‍ വായിച്ച് നിങ്ങള്‍ക്കും ചിരിവരുന്നുണ്ടോ? പക്ഷേ യുഎസ് സില്‍സിലയുടെ കഥയുടെ ക്ലൈമാക്‌സ് നിങ്ങള്‍ കരുതിയ പോലെയല്ല!

    റബേക്ക ബ്ലാക്ക് എന്ന പതിമൂന്നുകാരി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ലോകത്തെ വെറുപ്പിച്ച് ഗാനത്തിന്റെ പിന്നിലുള്ളത്. റബേക്കയുടെ മാതാപിതാക്കള്‍ വെറും 2000 ഡോളര്‍ മുടക്കി ലോസ് ആഞ്ചല്‍സിലെ ആര്‍ക് സ്റ്റുഡിയോയില്‍ ഗാനം റെക്കാര്‍ഡ് ചെയ്യുന്നു. ഫെബ്രുവരി 10ന് ഫ്രൈഡേ യൂട്യൂബിലും പോസ്റ്റ് ചെയ്തു. പാട്ട് കണ്ടവരും കേട്ടവരുമെല്ലാം മത്സരിച്ചെത്തി റബേക്കയെ തെറി പറായാന്‍ തുടങ്ങി. യൂട്യൂബില്‍ മാത്രമല്ല ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം റബേക്കയോട് അരിശം തീര്‍ത്തത് പതിനായിരങ്ങളാണ്. പാട്ടുകേട്ട് വെറുത്തവര്‍ കേട്ടാലറയ്ക്കുന്ന തെറിവിളി കൊണ്ടാണ് റബേക്കയെ മൂടിയത്. അവളോട് തൂങ്ങിച്ചാവാന്‍ പോലും പലരും പറഞ്ഞിരുന്നു. ഇതെല്ലാം കണ്ടുംകേട്ടും കുഞ്ഞുറബേക്കകരഞ്ഞുവെന്ന് പറയാം. എന്നാല്‍ കഥയിലെ സസ്‌പെന്‍സ് ഇതൊന്നുമായിരുന്നില്ല.

    പാട്ടിന് കിട്ടിയ നെഗറ്റീവ് പബ്ലിസിറ്റി അമ്പരിപ്പിക്കുന്നതായിരുന്നു. കണ്ടവര്‍ വീണ്ടും കാണാനും പറഞ്ഞുകേട്ടവര്‍ പാട്ടു കണ്ട് ആകാംക്ഷ തീര്‍ക്കാനും എത്തിയതോട യൂട്യൂബിലെ ഹിറ്റ് ലക്ഷങ്ങളും കടന്ന് കോടികളിലെത്തി.. ഇന്നിപ്പോള്‍ ആറ് കോടിയിലധികം പേരാണ് ഫ്രൈഡേ കണ്ടുകഴിഞ്ഞു. . ഇതുവഴി നാലരക്കോടിയോളം രൂപയും പോക്കറ്റിലായി. ഇപ്പോള്‍ നിങ്ങളുടെ ചിരി മാഞ്ഞില്ലേ ഒന്നിരുട്ടി വെളുത്തപ്പോഴേക്കും വില്ലത്തി നായികയായി മാറി. കിട്ടിയ പണത്തില്‍ നല്ലൊരു വീതം ജപ്പാനിലെ സുനാമി ദുരിതബാധിതര്‍ക്ക് നല്‍കാനും റബേക്ക മറന്നില്ല. ഏറെപ്പേരുടെ പഴി കേട്ട ഗാനത്തെ പുകഴ്ത്തുന്നത് പോപ് ലോകം അടക്കിവാഴുന്ന ലേഡി ഗാഗയെ പോലുള്ളവര്‍. കുഞ്ഞു റബേക്കയുടെ ധൈര്യത്തെ പുകഴ്ത്താനും അവര്‍ മടിയ്ക്കുന്നില്ല.

    English summary
    Thirteen-year old singer Rebecca Black made a decision to keep her “Friday” video online, despite being given the opportunity by the song’s producers to take the video down when the comments started to turn nasty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X