»   » രഞ്ജിത്ത് ശങ്കര്‍-പൃഥ്വി ടീം വീണ്ടും

രഞ്ജിത്ത് ശങ്കര്‍-പൃഥ്വി ടീം വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Prithviraj nd Ranjith Shankar
അര്‍ജുനന്‍ സാക്ഷിയ്ക്ക് ശേഷം സംവിധായകന്‍ രഞ്ജിത്ത് ശങ്കറും ബിഗ് സ്റ്റാര്‍ പൃഥ്വിരാജും വീണ്ടുമൊന്നിയ്ക്കുന്നു.

സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കിയൊരുക്കുന്ന മെയ്ഫഌവര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് കൂട്ടുകെട്ട് വീണ്ടുമൊന്നിയ്ക്കുന്നത്.

മെയ്ഫഌവറിന്റെ കടലാസ് ജോലികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് രഞ്ജിത്ത് ശങ്കര്‍. പൃഥ്വിയുടെ തിരക്കുകള്‍ കഴിഞ്ഞ ഈ വര്‍ഷാവസാനം ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാമെന്ന പ്രതീക്ഷയിലാണ് യുവസംവിധായകന്‍.

പാസഞ്ചറിലൂടെ മലയാള സിനിമയില്‍ പുതിയൊരു ട്രെന്റിന് തുടക്കമിട്ട രഞ്ജിത്തിന് അര്‍ജുനന്‍ സാക്ഷിയിലൂടെ വിജയം ആവര്‍ത്തിയ്ക്കാനായിരുന്നില്ല. സമകാലീനപ്രശ്‌നങ്ങള്‍ പ്രമേയമാക്കിയ ചിത്രം നിരൂപകപ്രശംസ നേടിയെങ്കിലും ബോക്‌സ്ഓഫീസില്‍ നേട്ടമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.

English summary
After the movie 'Arjunan Saakshy', director Renjith Shankar will once again team up with young star Prithviraj for a new movie. Titled as 'Mayflower'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam