»   » അവളുടെ രാവുകളില്‍ സനൂഷയോ രമ്യയോ?

അവളുടെ രാവുകളില്‍ സനൂഷയോ രമ്യയോ?

Posted By:
Subscribe to Filmibeat Malayalam

എണ്‍പതുകളില്‍ മലയാളി യുവത്വത്തിന്റെ സിരകളില്‍ അഗ്നിപടര്‍ത്തിയ അവളുടെ രാവുകളുടെ റീമേക്കില്‍ മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയരായ താരങ്ങളെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐവി ശശി തന്നെ റീമേക്ക് ചെയ്യുന്ന ചിത്രത്തില്‍ സനൂഷ, രമ്യ നമ്പീശന്‍ എന്നിവര്‍ നായികമാരാവുമെന്നാണ് വിവിധ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട ചെയ്യുന്നത്.

അവളുടെ രാവുകളുടെ റീമേക്ക് ഐവി ശശി പ്രഖ്യാപിച്ചതു മുതല്‍ നായികയെപ്പറ്റിയുള്ള അന്വേഷണങ്ങളും ആരംഭിച്ചിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ക്കുണ്ടായ ആകാംക്ഷ ശമിപ്പിയ്ക്കാന്‍ ഇതുവരെ സിനിമയുടെ അണിയറക്കാര്‍ക്ക് സാധിച്ചില്ല.

ചിത്രത്തിലെ നായികകഥാപാത്രമായ രാജിയെ അവതരിപ്പിയ്ക്കാന്‍ മലയാളത്തിലെയും അന്യഭാഷകളിലെയും പല താരങ്ങളെയും ആലോചിച്ചിരുന്നു. ഏറ്റവുമവസാനം തെന്നിന്ത്യന്‍ ഗ്ലാമര്‍താരം പ്രിയാമണിയില്‍ വരെ അന്വേഷണം ചെന്നെത്തി. ഈ സിനിമയ്ക്ക് വേണ്ടി എന്തു ത്യാഗമനുഷ്ഠിയ്ക്കാനും പ്രിയ തയ്യാറായിരുന്നു. എന്നാല്‍ പ്രായമെന്ന കടമ്പ അവര്‍ക്ക് തിരിച്ചടിയായി.

അവളുടെ രാവുകളിലെ നായിക രാജി കൗമാരപ്രായം കഴിയാത്ത പെണ്‍കുട്ടിയാണ്. അങ്ങനെയൊരു താരത്തിന് അന്വേഷണമാണ് ഇപ്പോള്‍ സനൂഷയിലേക്ക് രമ്യ നമ്പീശനിലേക്കുമാണ് നീണ്ടിരിയ്ക്കുന്നത്.

തിരക്കഥ ആവശ്യപ്പെടുകയാണെങ്കില്‍ അത്യാവശ്യം ഗ്ലാമര്‍ പ്രദര്‍ശിപ്പിയ്ക്കാനും ഇഴുകിച്ചേര്‍ന്നഭിനയിക്കാനും ഒരുക്കമാണെന്ന് പറയുക മാത്രമല്ല, അത് ചെയ്ത് കാണിയ്ക്കുകയും ചെയ്ത താരമാണ് രമ്യ. ആദ്യ തമിഴ് ചിത്രമായ റെനിഗുണ്ടയിലൂടെ സനൂഷയും ഇത് തെളിയിച്ചിട്ടുണ്ട്. ഇവരിലാരെങ്കിലും നായികയാവുന്നെങ്കില്‍ ഉറപ്പിയ്ക്കാം അവളുടെ രാവുകള്‍ വീണ്ടും ചരിത്രമെഴുതുമെന്ന്.

English summary
industry is abuzz with rumours that the I V Sasi directed film 'Avalude Ravukal' is to be remade in Malayalam. Its also being reported that the remake would star Sanusha in the lead role.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam