»   » സാള്‍ട്ട് ആന്റ് പെപ്പര്‍ കൊയ്തത് കോടികള്‍

സാള്‍ട്ട് ആന്റ് പെപ്പര്‍ കൊയ്തത് കോടികള്‍

Posted By:
Subscribe to Filmibeat Malayalam
ആഷിക്ക് അബുവിന്റെ ഒരു ദോശയുണ്ടാക്കിയ കഥ തിയറ്ററുകളില്‍ നിന്ന് വാരിയത് കോടികള്‍. താരങ്ങള്‍ക്കപ്പുറം കഥ നായകനായ സാള്‍ട്ട് ആന്റ് പെപ്പര്‍ 2011ലെ മെഗാഹിറ്റുകളിലൊന്നായി മാറിക്കഴിഞ്ഞു.

റൊമാന്‍സും കോമഡിയും സമാസമം ചേര്‍ത്തൊരുക്കിയ സാള്‍ട്ട് ആന്റ് പെപ്പര്‍ റിലീസിങ് സെന്ററുകളില്‍ അമ്പത് ദിവസം പിന്നിടുമ്പോള്‍ ബാലന്‍സ് ഷീറ്റില്‍ ലാഭിക്കണക്കുകളാണ് തെളിയുന്നത്.

ലാലും ആസിഫും മൈഥിലിയും ശ്വേതയും ബാബുരാജുമെല്ലാം ആടിത്തകര്‍ത്ത ചിത്രം ഇതുവരെ 5.10 കോടി സമ്പാദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ ചെലവുമടക്കം 1.65 കോടി രൂപയ്ക്ക് പൂര്‍ത്തിയായ സാള്‍ട്ട് ആന്റ് പെപ്പര്‍ മോളിവുഡില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം 1.15 കോടിയ്ക്കാണ് വിറ്റുപോയത്.

English summary
Ashiq Abus Salt And Pepper which released on July 8, in 50 days has grossed a whopping Rs 5.10 Crore,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam