»   » ടഫ് നക്‌സലായി സമീര റെഡ്ഡി

ടഫ് നക്‌സലായി സമീര റെഡ്ഡി

Posted By:
Subscribe to Filmibeat Malayalam
Sameera Reddy
സ്വന്തം സൗന്ദര്യം ചായം തേച്ച് മറച്ചും പ്രത്യേക തരം വസ്ത്രങ്ങളിട്ട് വിരൂപമാക്കിയും അനശ്വരമായ കഥാപാത്രങ്ങള്‍ സമ്മാനിച്ച നടിമാര്‍ ഏറെയുണ്ട്.

പല നടിമാരും ഇത്തരം വേഷങ്ങള്‍ മറക്കാന്‍ കഴിയാത്തവയാണെന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ സമീര റെഡ്ഡിയ്ക്കും ഇത്തരമൊരു അവസരം ലഭിച്ചിരിക്കുന്നു.

നക്‌സലിസത്തെ അടിസ്ഥാനമാക്കി തയ്യാറാവുന്ന റെഡ് അലെര്‍ട്ട് ദി വാര്‍ വിത്ത് ഇന്‍ എന്ന ചിത്രത്തിലാണ് സമീര സ്വന്തം സൗന്ദര്യം മറച്ചുവയ്ക്കാനൊരുങ്ങുന്നത്. ഇതില്‍ ഒരു നക്‌സല്‍ പെണ്‍കൊടിയുടെ വേഷത്തിലാണ് സമീരയെത്തുന്നത്.

ചിത്രത്തിലെ സമീരയെ കണ്ടാല്‍ ഇതു സമീരതന്നെയോയെന്ന അതിശയിയ്ക്കും വിധമാണത്രേ ഈ രൂപമാറ്റം. ഈ മെയ്ക്ക് അപ്പും ഭാവങ്ങളുമായുള്ള അഭിനയം തീര്‍ത്തും വെല്ലുവിളിയായിരുന്നുവെന്ന് സമീരപറയുന്നു.

സാധാരണ മെയ്ക് അപ്പുമായി ഒരു സാധാരണ റോള്‍ ചെയ്യുന്നതുപോലെയല്ല ഇതെന്നും അതുകൊണ്ടുതന്നെ ഈ കഥാപാത്രത്തില്‍ തനിക്ക് ഏറെ പ്രതീക്ഷകളുണ്ടെന്നും താരം പറയുന്നു.

മാത്രമല്ല ഒരു തോക്കുപയോഗിച്ചുകൊണ്ടുള്ള അഭിനയം പൊതുവേ സാധുവായ തനിയ്ക്ക് ഏറെ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും സമീര വെളിപ്പെടുത്തുന്നു.

ഇതുപോലെ ഒരു റോള്‍ ചെയ്യുമ്പോള്‍ വെറുതെ അഭിനയിച്ചാല്‍ പോര ആ കഥാപാത്രമായി മാറാന്‍ നമുക്ക് കഴിയണം. ഇത്തരം ചിത്രങ്ങള്‍ കരിയറില്‍ നമ്മെ ഉയരങ്ങളിലെത്തിയ്ക്കും -താരം കഥാപാത്രത്തെക്കുറിച്ച് വാചാലയാകുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam