»   » സരോജ് കുമാര്‍ സംവിധായകനെതിരെ നിര്‍മാതാവ്

സരോജ് കുമാര്‍ സംവിധായകനെതിരെ നിര്‍മാതാവ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/28-saroj-kumar-producer-flays-director-2-aid0032.html">Next »</a></li></ul>
Padmasree Bharat Dr. Saroj Kumar,
പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുന്നു. ചിത്രത്തിന്റെ സംവിധായകനും ക്യാമറമാനുമെതിരെ പുതിയ വെളിപ്പെടുത്തിലകളഉമായി നിര്‍മാതാവ് രംഗത്തെത്തിയതാണ് സിനിമയെ വീണ്ടും വിവാദങ്ങളില്‍ കൊണ്ടു ചെന്നെത്തിച്ചിരിയ്ക്കുന്നത്.

സരോജ് കുമാറിന്റെ സംവിധായകനായ സജിന്‍ രാഘവന്‍ കഴിവില്ലാത്തയാളാണെന്നും അങ്ങനെയുള്ളവര്‍ ഈ സിനിമ ഏറ്റെടുക്കാതിരിയ്ക്കുകയാണ് വേണ്ടതെന്നും ചിത്രത്തിന്റെ നിര്‍മാതാവ് വൈശാഖ രാജന്‍ തുറന്നടിച്ചിരിയ്ക്കുകയാണ്.

തനിക്ക് ഈ ചിത്രം പറ്റില്ലെന്ന് തോന്നിയാല്‍ ആ സിനിമ ഏറ്റെടുക്കാന്‍ പാടില്ല. അതുചെയ്യാതെ തന്നെ ചതിക്കുകയാണ് സംവിധായകന്‍ സജിന്‍ രാഘവന്‍ ചെയ്തത്. ക്യാമറാമാന്‍ എസ് കുമാര്‍ അതിന് കൂട്ടുനിന്നുവെന്നുമാണ് വൈശാഖ രാജന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചത്.

50 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാകേണ്ട സിനിമിയായിരുന്നു പത്മശ്രീ സരോജ് കുമാറെന്നും എന്നാല്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ 72 ദിവസം വേണ്ടിവന്നത് സംവിധായകന്റെ കഴിവുകേടാണെന്നും വൈശാഖ രാജന്‍ പറയുന്നു. ഡിസംബറില്‍ ഇറങ്ങേണ്ടിയിരുന്ന സിനിമയാണിത്. പ്രൊജക്ട് നീട്ടിക്കൊണ്ടുപോകാന്‍ സംവിധായകന്‍ കൂട്ടുനിന്നത് ക്യാമറാമാന്‍ എസ് കുമാറാണ്. ഇതിലൂടെ തനിയ്ക്ക് പോയത് 75 ലക്ഷം രൂപയാണെന്നും നിര്‍മാതാവ് ആരോപിച്ചിട്ടുണ്ട്.
അടുത്ത പേജില്‍
സജിന് ഫെഫ്ക്കയുടെ രഹസ്യവിലക്ക്?

<ul id="pagination-digg"><li class="next"><a href="/news/28-saroj-kumar-producer-flays-director-2-aid0032.html">Next »</a></li></ul>
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam