തിരക്കഥാകൃത്തിനെ തേടി സത്യന്‍ അന്തിക്കാട്

കഴിഞ്ഞ അഞ്ച് വര്‍ഷമായി സത്യന്‍ തന്റെ തിരക്കഥകളാണ് സിനിമയാക്കുന്നത്. എന്നാല്‍ തന്റെ മുന്‍കാല സിനിമകളുടെ തനി ആവര്‍ത്തനമാകുന്നു പുതിയ ചിത്രങ്ങളെന്ന പരാതിയെ തുടര്‍ന്നാണ് തിരക്കഥ രചന മറ്റൊരാളെ ഏല്‍പ്പിക്കാന്‍ സത്യന്‍ തീരുമാനിച്ചിരിക്കുന്നത്.
മുന്‍പ് സത്യന്‍-ശ്രീനി കൂട്ടുകെട്ടില്‍ ഒട്ടേറെ നല്ല തിരക്കഥകള്‍ പിറന്നിരുന്നു. എന്നാല്‍ ശ്രീനിയ്ക്ക് തിരക്കേറിയതോടെ സ്വയം തിരക്കഥയെഴുതാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട്. അടുത്ത ചിത്രം ഉടനുണ്ടാകുമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
അതിനിടെ നീണ്ട കാലത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരു ചിത്രമൊരുക്കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് സംവിധായകന്‍ പറഞ്ഞു. അത്തരമൊരു കഥയോ കഥാപാത്രങ്ങളോ രൂപപ്പെട്ടിട്ടില്ലെന്നും സത്യന്‍ അന്തിക്കാട് അറിയിച്ചു


Click it and Unblock the Notifications











