»   » മോഹന്‍ലാലിന്റെ ശിക്കാര്‍- ട്രേലര്‍ കാണൂ

മോഹന്‍ലാലിന്റെ ശിക്കാര്‍- ട്രേലര്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

ശ്രീനാഥിന്റെ മരണത്തെ തുടര്‍ന്ന് ശിക്കാര്‍ എന്ന ചലച്ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ശിക്കാറില്‍ മികച്ച റോള്‍ ശ്രീനാഥിന് നല്‍കാത്തത് അദ്ദേഹത്തെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടെന്നാണ് ആരോപണം.

മോഹന്‍ലാല്‍ അഭിനയിയ്ക്കുന്ന ശിക്കാറിന്റെ ചിത്രീകരണം പുരോഗമിയ്ക്കുകയാണ്. എം പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ എസ്. സുരേഷ് ബാബുവിന്റേതാണ്. ഷാജില്‍ രാജഗോപാലാണ് നിര്‍മ്മാതാവ്. എം ജയച്ചന്ദ്രന്റേതാണ് സംഗീത സംവിധാനം. അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധമാണ് കഥാ തന്തു.


മോഹന്‍ലാലിന് പുറമേ പത്മപ്രീയ, അനന്യ എന്നിവരും ചിത്രത്തില്‍ അഭിനയിയ്ക്കുന്നുണ്ട്.


ചിത്രത്തിന്റെ ട്രേലര്‍ കാണൂ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam