»   » ശിക്കാറിന്റെ ചിത്രീകരണം തടയുമെന്ന് ശിവസേന

ശിക്കാറിന്റെ ചിത്രീകരണം തടയുമെന്ന് ശിവസേന

Posted By:
Subscribe to Filmibeat Malayalam
Srinath
നടന്‍ ശ്രീനാഥിന്റെ മരണത്തിനിടയാക്കിയ ശിക്കാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തടയുമെന്ന് ശിവസേന മുന്നറിയിപ്പ് നല്‍കി. ശ്രീനാഥിന്റെ മരണം സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

മലയാള ചലച്ചിത്രരംഗത്ത് നടക്കുന്ന പീഡനങ്ങളുടെ ആദ്യ രക്തസാക്ഷിയാണ് ശ്രീനാഥെന്നും ശിക്കാറില്‍ നിന്ന് ശ്രീനാഥിനെ ഒഴിവാക്കിയതാണ് ആത്മഹത്യക്ക് വഴിവച്ചതെന്നും ശിവസേന നേരത്തെ ആരോപിച്ചിരുന്നു.

2004 മുതല്‍ ശിവസേനയില്‍ അംഗമായ ശ്രീനാഥ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam