»   » മലയാളത്തില്‍ അഭിനയിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല

മലയാളത്തില്‍ അഭിനയിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല

Posted By:
Subscribe to Filmibeat Malayalam
Tamannaah
തെന്നിന്ത്യന്‍ പവിഴ സുന്ദരി തമന്ന മലയാളത്തിലേക്കെത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് അന്ത്യമായി. സംവിധായകന്‍ അനില്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ തമന്ന മലയാളത്തില്‍ അരങ്ങേറുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവം ആലോചിച്ചിട്ടു പോലുമില്ലെന്നാണ് നടിയുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്.

യുഎസില്‍ അവധിക്കാലം ചെലവഴിയ്ക്കുന്ന തമന്നയുടെ ഡേറ്റ് ചോദിച്ച് വമ്പന്‍ പ്രൊജക്ടുകളാണ് തമിഴിലും തെലുങ്കിലും കാത്തിരിയ്ക്കുന്നത്. അതിനിടെ കുറഞ്ഞ പ്രതിഫലത്തില്‍ മലയാളത്തില്‍ അഭിനയിക്കാന്‍ സമയമെവിടെയെന്ന് നടിയുമായി ബന്ധപ്പെട്ടവര്‍ ചോദിയ്ക്കുന്നു.

ഇതോടെ സെപ്റ്റംബറില്‍ ഷൂട്ട് ആരംഭിയ്ക്കുന്ന ലാല്‍ ചിത്രത്തിലേക്ക ഇനി പുതിയൊരു നടിയെ തേടേണ്ട അവസ്ഥയിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍

തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള താരമായ തമന്നയുടെ ഡേറ്റ് പ്രതീക്ഷിച്ച് ഒട്ടേറെ സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. തമിഴില്‍ ധനുഷ്, കാര്‍ത്തി എന്നിവര്‍ക്കൊപ്പവും തെലുങ്കില്‍ അല്ലു അര്‍ജ്ജുന്‍, നാഗ ചൈതന്യ എന്നിവരുടെ ചിത്രങ്ങളിലുമാണ് ഈ സുന്ദരി ഇനി അഭിനയിക്കുക. ഇതിനൊക്കെ ഇടയ്ക്ക് കൊച്ചു മലയാള സിനിമകളില്‍ അഭിനയിക്കാന്‍ തമന്നയ്ക്ക് നേരമെവിടെ?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam