സംവിധായകര്‍ക്ക് വിലങ്ങിടരുത്: തിലകന്‍

സോഹന് തന്നെ ഉള്‍പ്പെടുത്തണമെന്നുണ്ടായിരുന്നുവെന്ന് തിലകന്‍. തന്നെ അഭിനയിപ്പിച്ചാല്‍ സിനിമ മുന്നോട്ടു പോവില്ലെന്ന സംഘടനയുടെ ഭീഷണിയെ തുടര്‍ന്നാണ് സോഹന് മാറ്റിനിര്‍ത്തേണ്ടി വന്നത്. ഇതിന്റെ പേരില്‍ സംവിധായകന്‍ ഒരുപാട് തവണ തന്നോട് മാപ്പു ചോദിച്ചു. എന്നാല്‍ ഒരു കലാകാരന്‍ ജ്വലിയ്ക്കുന്ന സൂര്യനെ പോലെയാണ് അതിന്റെ പ്രകാശത്തെ മൂടിവയ്ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും തിലകന്‍ പറഞ്ഞു.
മലയാള സിനിമയില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ചില സംഘടനകളാണ്. അവര്‍ തീരുമാനിയ്ക്കുന്നവരെ മാത്രമേ അഭിനയിപ്പിക്കാവൂ എന്ന നിലപാട് ശരിയല്ല. തന്റെ സിനിമയില്‍ ആരെയൊക്കെ അഭിനയിപ്പിക്കണമെന്ന് തീരുമാനിയ്ക്കാനുള്ള സ്വാതന്ത്യം സംവിധായകന് നല്‍കണമെന്നും തിലകന്‍ അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications











