»   » ഇന്ത്യയില്‍ അറബിയും ഒട്ടകവും തന്നെ?

ഇന്ത്യയില്‍ അറബിയും ഒട്ടകവും തന്നെ?

Posted By:
Subscribe to Filmibeat Malayalam
Arabiyum Ottakavum P.Madhavan Nairum
പേരിന്റെ പേരിലുള്ള വിവാദമൊഴിവാക്കാനുള്ള ശ്രമത്തിലാണ് മോഹന്‍ലാലും പ്രിയദര്‍ശനും. അറബികളെ ആക്ഷേപിയ്ക്കുന്നതാണെന്ന് പ്രചാരമുണ്ടായതിനെ തുടര്‍ന്ന് അറബിയും ഒട്ടകവും പി മാധവന്‍നായരും എന്ന പുതിയ ചിത്രത്തിന്റെ പേര് ഒരു മരുഭൂമിക്കഥ എന്നാക്കി മാറ്റിയെന്ന് കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമ രണ്ട് പേരുകളില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന.

കേരളത്തിലും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും അറബിയും ഒട്ടകവും പി മാധവന്‍നായരുമെന്ന പേരില്‍ റിലീസ് ചെയ്യുമ്പോള്‍ ഗള്‍ഫില്‍ ഒരു മരുഭൂമി കഥയെന്നാക്കി മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരട്ട ക്ലൈമാക്‌സും മറ്റും അവതരിപ്പിച്ച ചരിത്രമുള്ള മലയാള സിനിമയില്‍ ഇരട്ടപ്പേര് പുതിയൊരു ചരിത്രമായി ഇതോടെ മാറിയേക്കും.

അറബിയെന്ന വാക്ക് സിനിമയുടെ ഗള്‍ഫ് ബിസിനസ്സിനെ ബാധിയ്ക്കുമെന്ന് വിലയിരുത്തലുകളുണ്ടായതോടെയാണ് പേര് മാറ്റാന്‍ സിനിമയുടെ അണിയറക്കാര്‍ നിര്‍ബന്ധിതരായത്. നേരത്തെ കാവ്യ മാധവന്‍ നായികയായ ഗദ്ദാമയുടെ പ്രദര്‍ശനം അറബ് നാടുകളില്‍ വിലക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വന്‍ ബജറ്റിലൊരുക്കുന്ന സിനിമയുടെ കാര്യത്തില്‍ റിസ്‌ക്കെടുക്കേണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്.

ബക്രീദിനോട് അനുബന്ധിച്ച് നവംബര്‍ നാലിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിയ്ക്കുന്നത്. ലാലിനൊപ്പം മുകേഷും പ്രധാനകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ അറബിയായെത്തുന്നത് ബോളിവുഡ് താരമായ ശക്തി കപൂറാണ്. ഭാവനയും ലക്ഷ്മി റായിയും നായികമാരാവുന്ന ചിത്രം കോമഡിയ്ക്കും ആക്ഷനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്.

English summary
Tremendous pressure from NRI’s in the gulf and fearing an Arab backlash, Priyadarshan has changed the title of his new Mohanlal film. But in India the movie will release old name.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam