»   » ഉറുമി 70 കേന്ദ്രങ്ങളില്‍ മാത്രം

ഉറുമി 70 കേന്ദ്രങ്ങളില്‍ മാത്രം

Posted By:
Subscribe to Filmibeat Malayalam
Urumi
സന്തോഷ് ശിവന്‍-പൃഥ്വി ടീമിന്റെ വമ്പന്‍ ചിത്രം മാര്‍ച്ച് 31ന് 70 കേന്ദ്രങ്ങളില്‍ മാത്രമാണ് റിലീസ് ചെയ്യുന്നത്. രണ്ടാഴ്ച മുമ്പ് 300 തിയറ്ററുകളില്‍ റിലീസ് ചെയ്ത് ക്രിസ്ത്യന്‍ ബ്രദേഴ്‌സ് കുറിച്ച റെക്കാര്‍ഡ് ഉറുമി ഭേദിയ്ക്കുമെന്നായിരുന്നു സിനിമാവൃത്തങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ ചവറുപോലെ തിയറ്ററുകള്‍ തേടാതെ പുതിയൊരു തന്ത്രമാണ് ഉറുമിയുടെ അണിയറക്കാര്‍ പയറ്റുന്നത്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് കേന്ദ്രങ്ങളില്‍ മാത്രമാണ് രണ്ടോ അധിലധികമോ തിയറ്ററുകളില്‍ ഉറുമി റിലീസ് ചെയ്യുന്നത്. പ്രേക്ഷകാഭിപ്രായത്തിലൂടെ സിനിമ ഹിറ്റാക്കാന്‍ ഇത് സഹായിക്കുമെന്നാണ് കണക്കൂക്കൂട്ടല്‍. വിഷ്വല്‍ ഇഫക്ടസിനും സിനിമാട്ടോഗ്രാഫിയ്ക്കും ഏറെ പ്രാധാന്യമുള്ള സിനിമ മികച്ച തിയറ്ററുകളിലാണ് ചെയ്യുന്നതെന്ന് ഉറപ്പാക്കാനും ഇതിലൂടെ കഴിയും.

ചരിത്രവും ഫാന്റസിയും ഒരുമിയ്ക്കുന്ന ഉറുമി എല്ലാവിഭാഗം പ്രേക്ഷകരെയും ആകര്‍ഷിയ്ക്കുന്ന തരത്തിലാണ് സന്തോഷ് ശിവന്‍ ഒരുക്കിയിരിക്കുന്നത്. പ്രഭുദേവ, ജെനീലിയ, തബു, വിദ്യാബാലന്‍ എന്നിങ്ങനെയുള്ള വന്‍താരനിര സിനിമയ്ക്ക് മറ്റു ഭാഷകളിലും ഗുണകരമാവുമെന്ന് കരുതപ്പെടുന്നു.

English summary
Cinematographer-director Santosh's magnum opus Urumi, being made in Malayalam, Tamil, Hindi and English with Prithviraj, Genelia, Vidya Balan, Tabu and Prabhu Deva in the lead roles, will hit 70 screens in Kerala on March 31.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam