»   » എംഎല്‍എ ശ്യാമളയായി ഉര്‍വ്വശി

എംഎല്‍എ ശ്യാമളയായി ഉര്‍വ്വശി

Posted By:
Subscribe to Filmibeat Malayalam
Urvashi
കരുത്തുറ്റ വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ മനസ്സില്‍ നല്ലനടിയെന്ന പേരുനേടിയ താരമാണ് ഉര്‍വ്വശി. വിവാഹത്തിന് മുമ്പും വിവാഹത്തിന് ശേഷവും മലയാളത്തിലും തമിഴിലുമായി ഉര്‍വ്വശി ചെയ്ത വേഷങ്ങള്‍ മറന്നുകളയാന്‍ കഴിയാത്തവയാണ്.

ഉര്‍വശി ശക്തവും വ്യത്യസ്തവുമായ മറ്റൊരു വേഷവുമായി വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. നവാഗത സംവിധായകന്‍ രാധാകൃഷ്ണന്‍ മംഗലത്തിന്റെ സകുടുംബം ശ്യാമള യെന്ന പുതിയ ചിത്രത്തിലാണ് ഉര്‍വ്വശി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

എംഎല്‍എയായ ശ്യാമളയെന്ന കഥാപാത്രത്തെയാണ് ഉര്‍വ്വശി അവതരിപ്പിക്കുന്നത്, കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഉര്‍വ്വശിയുടെ മകനായി കുഞ്ചാക്കോ ബോബനും മരുമകളായി ഭാമയും വേഷമിടുന്നു.

എംഎല്‍എയാണെങ്കിലും കുടുംബത്തില്‍ അല്‍പം പോരുള്ള അമ്മായിഅമ്മയാണ് ശ്യാമള. വാര്‍ത്താ ചാനലില്‍ എഡിറ്ററായ മകന്റെ അവതാരകയായ ഭാര്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മൂലമുണ്ടാകുന്ന കുടുംബപ്രശ്‌നങ്ങളുടെ രസകരമായ അവതരണമാണ് സകുടുംബം ശ്യാമള.

കുഞ്ചുവീട്ടില്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഗോപകുമാറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മെയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കും. ഒട്ടേറെ ഹിറ്റ് സീരിയലുകള്‍ സംവിധാനം ചെയ്ത കലാകാരനാണ് രാധാകൃഷ്ണന്‍ മംഗലത്ത്.

ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്റ്‌സ് എന്നിവയ്ക്ക് തിരക്കഥയെഴുതിയയാളാണ് കൃഷ്ണ പൂജപ്പുര. ഇവര്‍ രണ്ടുപേരോടുമൊപ്പം ഉര്‍വ്വശിയും കുഞ്ചാക്കോയും ചേരുമ്പോള്‍ തീര്‍ത്തും നല്ല ഒരു ദൃശ്യവിരുന്നായി സകുടുംബം ശ്യാമള മാറുമെന്നുതന്നെ പ്രതീക്ഷിയ്ക്കാം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam