»   » വിമലാരാമന്‍ തിരിച്ചുവരുന്നു

വിമലാരാമന്‍ തിരിച്ചുവരുന്നു

Posted By:
Subscribe to Filmibeat Malayalam
Vimala Raman
ഉദയ്അനന്തന്റെ പ്രണയകാലത്തില്‍ നായികയായി ജനപ്രീതി നേടിയ വിമലാരാമന് ചുരുങ്ങിയ കാലം കൊണ്ട് സൂപ്പര്‍ സ്റ്റാറുകളുടെ നായികയാവാന്‍ കഴിഞ്ഞെങ്കിലും മലയാളത്തില്‍ ഒരു നിലനില്‍പ്പുണ്ടായില്ല.

രഞ്ജിത്, ജോഷി ചിത്രമായ നസ്രാണിയില്‍ മമ്മൂട്ടിയുടെ നായിക, കോളേജ് കുമാരനില്‍ മോഹന്‍ലാലിന്റെ നായിക, റോമിയോയില്‍ ദിലീപിനൊപ്പം. ഒരു നായികയുടെ അഭിനയപാടവവും സൗന്ദര്യവുമൊക്കെ ഉണ്ടായിട്ടും വിമലാരാമന്റെ സിനിമകള്‍ വിജയം കൈവരിക്കാഞ്ഞത് നായികയുടെ മാത്രം നിര്‍ഭാഗ്യമായി
വിലയിരുത്തപ്പെട്ടു.

മുഖ്യധാരയുടെ ആകര്‍ഷണമായി ഉയര്‍ന്ന വിമലാരാമന്‍ എന്തുകൊണ്ടോ മലയാളത്തിന് പെട്ടെന്ന് അപ്രസക്തയായി. തുടര്‍ന്ന് തമിഴിലും തെലുങ്കിലുമൊക്കെയായി വിമലയുടെ തുടര്‍നടനങ്ങള്‍. അവസരങ്ങള്‍ കുറഞ്ഞ ഇവര്‍ തെലുങ്കില്‍ ഗ്ലാമര്‍ വേഷങ്ങളില്‍, മേനി പ്രദര്‍ശനത്തിന് മുന്‍തൂക്കം കൊടുക്കുന്ന സിനിമകളിലും വേഷമിട്ടു.

സോഹന്‍ റോയിയുടെ ഡാം 999ലും ഒരു കൈ നോക്കിയെങ്കിലും ഈ സിനിമകളൊന്നും വിമലാരാമനെ രക്ഷപ്പെടുത്തിയില്ല. മലയാളത്തില്‍ നല്ല അവസരങ്ങളാണ് ഇവര്‍ കൊതിക്കുന്നതെങ്കിലും വേണ്ടവിധം ഒന്നും ലഭിച്ചിരുന്നില്ല. അഭിനയിച്ചു തുടങ്ങിയപ്പോഴെ ഒന്നാം നിരയിലേക്കുയര്‍ന്ന വിമലാരാമന്‍ ഇങ്ങനെ ഒരു തിരിച്ചടി ആരും പ്രതീക്ഷിച്ചിരുന്നില്ല.

പുതിയ സിനിമ തിരിച്ചു വരവിനു ശക്തിപകര്‍ന്നാല്‍ വീണ്ടും വിമലാരാമന് ഭാഗ്യം പിറക്കും. മലയാളം നിര്‍ഭാഗ്യവതികളാക്കിയ ഭാനുപ്രിയ, രാധ എന്നിവരുടെ പിന്‍ഗാമിയാവാതിരിക്കട്ടെ വിമലാരാമന്‍.

English summary
Actress Vimala Raman is making a comeback to Malayalam films after a gap.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X