»   » വിനയന്‍ ചിത്രം: ഫിലിം ചേബര്‍ കുരുക്കില്‍

വിനയന്‍ ചിത്രം: ഫിലിം ചേബര്‍ കുരുക്കില്‍

Posted By:
Subscribe to Filmibeat Malayalam
Yakshiyum Njanum
സിനിമാസംഘടനകളുടെ ശുപാര്‍ശയില്ലാതെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നേടി വിനയന്‍ ചിത്രമായ യക്ഷിയും ഞാനും റിലീസിന് തയാറായതോടെ കേരള ഫിലിം ചേംബറും നിര്‍മാതാക്കളുടെ സംഘടനയും വെട്ടിലായി.

30ന്് റിലീസ്‌ചെയ്യാനിരിക്കുന്ന സിനിമയോടുള്ള നിലപാട് തീരുമാനിക്കാന്‍ ബുധനാഴ്ച കേരള ഫിലിം ചേംബറിന്റെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്. ഘടക സംഘടനകള്‍ തമ്മില്‍ സ്വരചേര്‍ച്ചയില്ലാത്തതിനാല്‍ റിലീസ് തടയാന്‍ ചേംബറിനാകില്ല. റിലീസ് അനുവദിച്ചാല്‍ സിനിമാരംഗത്ത് 40 വര്‍ഷമായി തുടരുന്ന കീഴ്‌വഴക്കങ്ങള്‍ ലംഘിക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രേരകമാവുമെന്നും ചേംബര്‍ ഭയക്കുന്നു.

വിനയന്‍ ചിത്രത്തിനെതിരെ ഫിലിം ചേംബറിന്റെയും നിര്‍മാതാക്കളുടെ സംഘടനയുടെയും വിലക്കുണ്ട്. സിനിമാനിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കീഴ് വഴക്കങ്ങള്‍ വിനയന്‍ അവഗണിച്ചതാണ് കാരണം. സിനിമ തിയറ്ററുകളിലെത്തുന്നത് തടയാന്‍ പലവിധത്തിലുള്ള തന്ത്രങ്ങള്‍ പ്രയോഗിച്ചെങ്കിലും അതെല്ലാം തരണം ചെയ്താണ് വിനയന്‍ തന്റെ സിനിമ പ്രദര്‍ശനത്തിനെത്തിയ്ക്കുന്നത്.

തിയറ്റര്‍ ഉടമകളില്‍ ഒരു വിഭാഗം 'യക്ഷിയും ഞാനും' പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായതും ചേംബറിന് അടിയായി. സംഘടനകളെ പ്രീതിപ്പെടുത്താതെ സിനിമയെടുക്കാമെന്നതിന്റെ തെളിവാണ് 'യക്ഷിയും ഞാനും' എന്ന് വിനയന്‍ പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam