»   » കേരള കഫെയില്‍ ഒന്നിയ്‌ക്കുന്നവര്‍

കേരള കഫെയില്‍ ഒന്നിയ്‌ക്കുന്നവര്‍

Posted By:
Subscribe to Filmibeat Malayalam

പത്ത്‌ സംവിധായകര്‍ നടത്തുന്ന ഒരു കഫെ, അവിടെയത്തുന്നതോ മമ്മൂട്ടിയും സുരേഷ്‌ ഗോപിയും പൃഥ്വിരാജുമൊക്കെ!! ആലോചിച്ച്‌ തലപുകയ്‌ക്കേണ്ട, പത്ത്‌ സംവിധായകരെ ഒരുമിപ്പിച്ച്‌ ക്യാപിറ്റോള്‍ തിയറ്റര്‍ നിര്‍മ്മിയ്‌ക്കുന്ന കേരള കഫെ എന്ന സിനിമയുടെ ആശയമാണിത്‌.

ഷാജി കൈലാസ്‌, ലാല്‍ ജോസ്‌, ബി ഉണ്ണികൃഷ്‌ണന്‍, ശ്യാമപ്രസാദ്‌, അഞ്‌ജലി മേനോന്‍, എം പത്മകുമാര്‍, അന്‍വര്‍ റഷീദ്‌ രേവതി, ശങ്കര്‍, ഉദയ്‌ അനന്തന്‍, എന്നിവര്‍ ചേര്‍ന്നാണ്‌ കേരള കഫെ ഒരുക്കുന്നത്‌.

യാത്രയെന്ന വിഷയത്തെ അധികരിച്ചെടുക്കുന്ന പത്ത്‌ സംവിധായകരുടെ 10 മുതല്‍ 12 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള കൊച്ചു കൊച്ചു സിനിമകള്‍ കോര്‍ത്തെടുത്താണ്‌ കേരളെ കഫെ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുക. പത്ത്‌ ചെറു ചിത്രങ്ങളാണെങ്കിലും ഇവയെല്ലാം ചേരുമ്പോള്‍ ഒരൊറ്റ സിനിമയെന്ന പ്രതീതി പ്രേക്ഷകര്‍ക്കുണ്ടാകും

ജൂണ്‍ ആദ്യവാരം ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കുന്ന ആദ്യ ഹ്രസ്വ ചിത്രം ഒരുക്കുന്നത്‌ ആക്ഷന്‍ സംവിധായകന്‍ ഷാജി കൈലാസാണ്‌. മമ്മൂട്ടിയാണ്‌ ഷാജിയുടെ ഹ്രസ്വ ചിത്രത്തിലെ നായകന്‍‍.

ചിത്രത്തിലെ പത്ത്‌ കഥകളും സമകാലിക മലയാളി ജീവിതവുമായി വളരെയധികം ബന്ധപ്പെടുത്തിയാണ്‌ ഒരുക്കിയിരിക്കുന്നത്‌്‌. ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം എവിടെക്കെങ്കിലുമൊക്കെ യാത്ര ചെയ്യുന്നവരാണ്‌. ഇവരെല്ലാവരും വ്യത്യസ്‌തര്‍, വിഭിന്ന സ്വഭവക്കാര്‍. ഈ യാത്രക്കാരുടെ ലോകം തന്നെ വ്യത്യസ്‌തമാണ്‌.

ചിത്രത്തിലെ പത്ത്‌ കഥകളെയും ബന്ധിപ്പിയ്‌ക്കുന്ന ഒരു ജംഗ്‌ഷനാണ്‌ കേരള കഫെ. നഗരത്തിലെ റെയില്‍വെ സ്‌റ്റേഷന്‍ റസ്‌റ്റോറന്റ്‌. നമ്മുടെ കഥാപാത്രങ്ങളെല്ലാം ഇവിടെ വെച്ചാണ്‌ കണ്ടുമുട്ടുന്നത്‌. സെപ്‌റ്റംബറില്‍ തിയറ്ററുകളില്‍ എത്തിയ്‌ക്കാന്‍ പ്ലാനിട്ടിരിയ്‌ക്കുന്ന കേരള കഫെയുടെ ക്രിയേറ്റീവ്‌ പ്രൊഡ്യൂസര്‍ രഞ്‌ജിത്താണ്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam