»   » മിസ്റ്റര്‍ മരുമകനില്‍ സനുഷ-ദിലീപ് മഴനൃത്തം

മിസ്റ്റര്‍ മരുമകനില്‍ സനുഷ-ദിലീപ് മഴനൃത്തം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/29-a-rain-song-in-dileep-sanusha-film-2-aid0166.html">Next »</a></li></ul>
Mr Marumakan
മലാളചിത്രങ്ങളില്‍ വന്ന മഴപ്പാട്ടുകളെയെല്ലാം മലയാളികള്‍ നെഞ്ചിലേറ്റിയിട്ടുണ്ട്. മഴ പശ്ചാത്തലമാകുന്പോള്‍ ഗാനരംഗങ്ങള്‍ക്ക് മാന്ത്രിക ഭംഗി കൈവരുന്നതാണ് പലചിത്രങ്ങളിലും നമ്മള്‍ കണ്ടിട്ടുണ്ട്. പലപ്രമുഖ സംവിധായകരും മഴഗാനങ്ങള്‍ ചിത്രീകരിക്കുന്നതില്‍ കാണിയ്ക്കാറുള്ള ദൃശ്യഭംഗിതന്നെയാണ് ആ ഗാനത്തെ മലയാളിയ്ക്ക് പ്രിയങ്കരമാക്കി മാറ്റാറുള്ളത്. സന്ധ്യാ മോഹനും ഈ സംവിധായകരുടെ ഗണത്തിലേയ്ക്ക് വരുകയാണ്. മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ സന്ധ്യ ഒരു മനോഹരമായ മഴപ്പാട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്വര്‍ണ മുകിലൊരു മഴത്തുള്ളിയായ്.........
സ്വപ്‌നം പെയ്യുമൊരു നിറമഴയായ്......
മഴയത്ത് നായകനും നായികയും പ്രണയച്ചുവടുകള്‍ വെയ്ക്കുകയാണ്. മലയാള സിനിമയിലേയ്ക്ക് പുതു ജോഡി കടന്നുവരുന്ന മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

ദിലീപും സനുഷയുമാണ് ഗാനരംഗത്ത് ചുവടുവെയ്ക്കുന്നത്. എറണാകുളം അരൂര്‍ ജങ്ഷനിലെ ഒരു ഗോഡൗണില്‍ വച്ചാണ് ഈ മഴഗാനം ചിത്രീകരിച്ചത്. ട്രാഫിക് ഐലന്റും റോഡുമൊക്കെ സെറ്റിട്ടിരിക്കുകയാണ് ഇവിടെ.

മിസ്റ്റര്‍ മരുമകന്റെ ഊട്ടിയിലെ ഷെഡ്യൂള്‍ കഴിഞ്ഞാണ് സന്ധ്യാമോഹനും സംഘവും എറണാകുളത്ത് എത്തിയിരിക്കുന്നത്. സുരേഷ് പീറ്റര്‍ ഈണമിട്ട മിസ്റ്റര്‍ മരുമകനിലെ പാട്ട് ഹിറ്റായിമാറുമെന്നാണ് പ്രതീക്ഷിപ്പെടുന്നത്.

മുഴുനീള മഴപ്പാട്ട് മൂന്നുദിവസംകൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ക്യാമറാമാന്‍ പി സുകുമാറും അസോസിയേറ്റും രണ്ടുക്യാമറകള്‍ വച്ചാണ് നായികാനായകന്മാരുടെ നൃത്തച്ചുവടുകള്‍ ഒപ്പിയെടുത്തത്.

ദിലീപിന്റെ വിശ്വസ്തരായ തിരക്കഥാകൃത്തുക്കള്‍ സിബിയും ഉദയ്കൃഷ്ണയുമാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ആറ് വ്യത്യസ്ത കോസ്റ്റിയൂമുകളിലാണ് സനുഷയും ദിലീപും ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. മഴയുടെ വിവിധ ഭാവങ്ങള്‍ ചിത്രീകരിക്കുന്ന ഗാനത്തിനായി ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് ഉപയോഗിച്ചത്. തിരുവനന്തപുരത്തെ അമ്മ സിനി റെയ്ന്‍ യൂണിറ്റാണ് സെറ്റില്‍ മഴപെയ്യിച്ചത്.

അടുത്ത പേജില്‍
രാജലക്ഷ്മിയായി സനുഷ

<ul id="pagination-digg"><li class="next"><a href="/news/29-a-rain-song-in-dileep-sanusha-film-2-aid0166.html">Next »</a></li></ul>
English summary
A rain song will be a key turn point in Dileep-Sanusha starrer Mr. Marumakan. This song scene was shooted at Eranakulam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam