»   » ഫെഫ്ക്ക പുതുയുഗത്തിലേക്ക്

ഫെഫ്ക്ക പുതുയുഗത്തിലേക്ക്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/29-aifec-affiliated-fefka-2-aid0166.html">Next »</a></li></ul>
FEFKA
മൂന്ന് വര്‍ഷം നീണ്ടുനിന്ന നിയമയുദ്ധങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഫെഫ്ക സിനിമ തൊഴിലാളികളുടെ അഖിലേന്ത്യസംഘടനയായ ഐഫക്കില്‍ അംഗത്വം നേടിയെടുത്തു. അതിന്റെ ഔപചാരിക മായ പ്രഖ്യാപനം കൊച്ചിയില്‍ നടന്ന ഫെഫ്ക തൊഴിലാളി സംഗമത്തില്‍ ഐഫക്കിന്റെ അഖിലേന്ത്യാ പ്രസിഡണ്ട് മനീഷ് തിവാരി നടത്തി.

കൊച്ചി ടൌണ്‍ഹാളില്‍ തിങ്ങി നിറഞ്ഞ ഫെഫ്ക അംഗങ്ങള്‍ നീണ്ട കൈയ്യടിയോടെയാണ് പ്രഖ്യാപനത്തെ വരവേറ്റത്. കര്‍ണ്ണാടക, ആന്ധ്ര യൂണിയനുകളുടെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. തുളസീദാസ് , ദിലീപ് വിഷയത്തില്‍ തെറ്റിപിരിഞ്ഞ് മാറിയ, സംഘടനയില്‍ സംവിധായകന്‍ സിദ്ദിക് , ബി.ഉണ്ണികൃഷ്ണന്‍, എന്നിവരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഫെഫ്കയ്ക്ക് സംഘടനപരമായ പിടിച്ചുനില്‍പ്പ് ഒരു ഭീഷണിയായിരുന്നു പ്രാരംഭഘട്ടത്തില്‍.

തൊഴിലാളികളില്‍ വന്‍ഭൂരിപക്ഷവും പുതിയസംഘടനയ്‌ക്കൊപ്പം നിന്നിരുന്നെങ്കിലും അവര്‍ ആശങ്കയിലായിരുന്നു. അടിസ്ഥാന തൊഴിലാളികളോട് വിനയന്‍ വെച്ചുപുലര്‍ത്തിയിരുന്ന കാഴ്ചപ്പാടിനോട് ആഭിമുഖ്യമുള്ളവരായിരുന്നു ഏറെയെങ്കിലും, മുഖ്യധാരസിനിമ പ്രവര്‍ത്തകര്‍ മുഴുവനും പുതിയ സംഘടനയുടെ കൂടെയാണ് എന്നത് അവര്‍ക്ക് വിനയനെ തള്ളിപ്പറയാനുള്ള കാരണമായ് വന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ദേശീയ സംഘടനയില്‍ പുതിയ ഫെഫ്കയ്ക്ക് അംഗീകാരം നല്കാന്‍ അവര്‍ തയ്യാറായില്ല. ഒടുവില്‍ സംഘടനതെരെഞ്ഞെടുപ്പ് നിലവിലുള്ള ആളുകള്‍ തന്നെമുടക്കിയപ്പോള്‍ ഐഫക്ക് ഫെഫ്ക്കയ്ക്ക് പിന്‍തുണനല്കാന്‍ തയ്യാറാവുകയായിരുന്നു. വിനയന്‍ ഗ്രൂപ്പ് പിന്നീട് ഫെഫ്ക ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ നിരന്തരം കേസ്സുകള്‍ നല്‍കുകയും സംഘടന പരമായ ഫെഫ്കയുടെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ തുരങ്കം വെക്കുകയുമായിരുന്നെന്ന് ഫെഫ്കയുടെ ഭാഷ്യം.

നീണ്ട മൂന്നുവര്‍ഷത്തെ നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ ഐഫക് ഫെഫ്കയെ അംഗീകരിച്ചുകൊണ്ട് അംഗത്വം നല്കി. ഇതോടെ ഫെഫ്കയിലെ ഒരംഗത്തിന് ഇന്ത്യയില്‍ ഏതുഭാഷയിലും പ്രവര്‍ത്തിക്കുവാന്‍ സംഘടനപരമായ യാതൊരു തടസ്സങ്ങളുമില്ല.

അടുത്തപേജില്‍
ഫെഫ്ക്കയിലും പൊട്ടലും ചീറ്റലും

<ul id="pagination-digg"><li class="next"><a href="/news/29-aifec-affiliated-fefka-2-aid0166.html">Next »</a></li></ul>
English summary
The Film Employees Federation of Kerala. A new sunrise in the Malayalam film Industry. The only AIFEC (All India Film Employees Confederation) affiliated federation with a strenght of 16 various affiliated film employees unions.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam