»   » ആത്മകഥയുമായി ശ്രീനി വരുന്നു

ആത്മകഥയുമായി ശ്രീനി വരുന്നു

Posted By:
Subscribe to Filmibeat Malayalam
Sreenivasan
അന്ധനായ മെഴുകുതിരി നിര്‍മ്മാണ തൊഴിലാളിയായി വേഷമിടാന്‍ ശ്രീനിവാസന്‍ ഒരുങ്ങുന്നു. നവാഗതനായ പ്രേംലാല്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിയ്ക്കുന്ന ആത്മകഥയിലൂടെയാണ് ശ്രീനി വ്യത്യസ്തമായൊരു കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത്.

പുഞ്ചിരിയോടെ ജീവിതത്തെ നോക്കി കാണുകയും ആസ്വദിയ്ക്കുകയും തനിയ്‌ക്കൊപ്പമുള്ളവരുെട ജീവിതത്തില്‍ പ്രകാശം പരത്തുകയും ചെയ്യുന്നവനാണ് കൊച്ചുബേബി. ബേബിയുടെ രസകരവും സംഭവബഹുലവുമായ ജീവിതകഥയാണ് ആത്മകഥയിലൂടെ പ്രേംലാല്‍ ദൃശ്യവത്ക്കരിയ്ക്കുന്നത്. സൂഫി പറഞ്ഞ കഥ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയെ ശര്‍ബാനി മുഖര്‍ജിയാണ് ആത്മകഥയിലെ നായിക. മേരി എന്ന കഥാപാത്രത്തെയാണ് ശര്‍ബാനി അവതരിപ്പിയ്ക്കുന്നത്. മേരിയുടെ മകളായ ലില്ലിക്കുട്ടിയെ അവതരിപ്പിയ്ക്കുന്നത് ഷഫ്‌നയാണ്.

ജഗതി, മുന്‍ഷി, കൊച്ചു പ്രേമന്‍, ശ്രീലത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഉത്തരാസ്വയംവരത്തിന് ശേഷം പവിത്ര ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിയ്ക്കുന്ന ആത്മകഥ എറണാകുളം, പീരുമേട്, തൊടുപുഴ എന്നിവിടങ്ങളിലായാണ് ചിത്രീകരിയ്ക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam