ലിവിങ് ടുഗതറുമായി ഫാസില്‍

മനുഷ്യബന്ധങ്ങളും വര്‍ത്തമാനകാലത്തില്‍ പുതിയ തലമുഖ അതിനെ സമീപിക്കുന്ന രീതിയുമെല്ലാമാണ് ചിത്രത്തിന്റെ വിഷയം.
ഹേമന്ത്, ശ്രീലേഖ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. കെ.പി.എ.സി ലളിത, അനൂപ് മേനോന്‍, കല്‍പന തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
ചങ്ങനാശ്ശേരിയില്‍ ചിത്രീകരണം തുടങ്ങിയ 'ലിവിങ് ടുഗതറി'ന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഫാസിലിന്റെ സ്ഥിരം കാമറാമാനായ ആനന്ദക്കുട്ടനാണ്.
ലിവിങ് ടുഗതറി'ലൂടെ ഇതാദ്യമായി സംഗീത സംവിധായകന്‍ എം ജയചന്ദ്രനുമായി ഫാസില്‍ കൈകോര്‍ക്കുന്നു.
പിലാക്കണ്ടി ഫിലിംസിന്റെ ബാനറില്‍ പിലാക്കണ്ടി മുഹമ്മദ് ബഷീറാണ് 'ലിവിങ് ടുഗതര്‍' നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











