»   » അഞ്ച് സുന്ദരിമാരുമായി പൃഥ്വിയുടെ മാസ്റ്റേഴ്‌സ്

അഞ്ച് സുന്ദരിമാരുമായി പൃഥ്വിയുടെ മാസ്റ്റേഴ്‌സ്

Posted By:
Subscribe to Filmibeat Malayalam
Prtihviraj
ആക്ഷന്‍ റോളുകളില്‍ നിന്നും കോമഡി ട്രാക്കിലേക്ക് ചുവടുമാറ്റുന്നതിന്റെ തിരക്കിലാണ് യങ് സ്റ്റാര്‍ പൃഥ്വിരാജ്. കോമഡി സിനിമകളുടെ ഉസ്്താദായ ജോണി ആന്റണി സംവിധാനം ചെയ്യുന്ന മാസ്‌റ്റേഴ്‌സിന് വേണ്ടി പൃഥ്വി കരാറൊപ്പിട്ടതും ഈ ഉദ്ദേശത്തില്‍ തന്നെയാണ്.

ഷൂട്ടിങ് പുരോഗമിയ്ക്കുന്ന തേജാഭായി ആന്റ് ഫാമിലിയ്ക്ക് ശേഷം പൃഥ്വി അഭിനയിക്കുന്ന ഈ കോമഡി ചിത്രത്തില്‍ അഞ്ച് നായികമാരാണുള്ളത്. അനന്യയും ഗോവ ഫെയിം പിയയും നായികമാരായി ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. മറ്റു മൂന്ന് നടിമാര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിയ്ക്കുകയാണ്.

ജിനു എബ്രഹാം തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കോളിവുഡിലെ നടനും സംവിധായകനുമായ ശശികുമാറും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary
Young superstar Prithviraj will have five heroines in his new movie tentatively titled as 'Masters' to be directed by Johny Antony

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam