»   » ഗജിനി തരംഗം കേരളത്തിലും

ഗജിനി തരംഗം കേരളത്തിലും

Posted By:
Subscribe to Filmibeat Malayalam
Aamir-Asin
അമീര്‍-അസിന്‍ ടീമിന്റെ ഗജിനി കേരളത്തിലും തരംഗം സൃഷ്ടിയ്‌ക്കുന്നു. ഒരു ബോളിവുഡ്‌ ചിത്രത്തിന്‌ കേരളത്തില്‍ നിന്ന്‌ ലഭിച്ചിട്ടുള്ള എക്കാലത്തെയും മികിച്ച തുടക്കമാണ്‌ ഗജിനിയ്‌ക്ക്‌ ലഭിച്ചിരിയ്‌ക്കുന്നത്‌. അമീര്‍-അസിന്‍ ജോഡികളുടെ മികച്ച അഭിനയവും തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും മികച്ച ഗാനങ്ങളുമാണ്‌ പ്രേക്ഷകരെ തിയറ്ററുകളിലേക്ക്‌ ആകര്‍ഷിയ്‌ക്കുന്നത്‌.

ക്രിസ്മസ് ദിനമായ ഡിസംബര്‍ 25ന് സംസ്ഥാനത്തൊട്ടാകെ 26 കേന്ദ്രങ്ങളിലായി റിലീസ്‌ ചെയ്‌ത ചിത്രം നാല്‌ ദിവസം കൊണ്ട്‌ അരക്കോടിയോളം രൂപ കളക്ഷന്‍ നേടിയിട്ടുണ്ട്‌.

കേരളത്തിലെ പ്രധാന റിലീസിംഗ്‌ കേന്ദ്രങ്ങളിലൊന്നായ കൊച്ചിയിലെ സരിത, സവിത തിയറ്ററുകളില്‍ നിന്നും റെക്കാര്‍ഡ്‌ കളക്ഷനാണ്‌ ചിത്രം നേടുന്നത്‌.

കിടിലന്‍ എന്ന പ്രേക്ഷക പ്രതികരണം തന്നെയാണ്‌ കേരളത്തില്‍ ഗജിനിയ്‌ക്ക്‌ ലഭിച്ചിരിയ്‌ക്കുന്ന ഏറ്റവും വലിയ പരസ്യം.

ക്രിസ്‌മസിന്‌ സൂപ്പര്‍ താരചിത്രങ്ങളില്ലാത്തതും വമ്പന്‍ പ്രതീക്ഷകളുമായെത്തിയ ലോലിപോപ്പ്‌ നിരാശപ്പെടുത്തിയതും ഗജിനിയുടെ കളക്ഷന്‍ വര്‍ദ്ധിപ്പിയ്‌ക്കാന്‍ സഹായകമായിട്ടുണ്ട്‌. ഇതിന്‌ പുറമെ ബോളിവുഡില്‍ കാലുറപ്പിയ്‌ക്കുന്ന ആദ്യ മലയാളി താരമായ അസിന്റെ സാന്നിധ്യവും കേരളത്തില്‍ ചിത്രത്തിന്‌ അനുകൂല ഘടകമായിട്ടുണ്ട്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam